UPDATES

ഒന്നാം റാങ്ക് പോയി; ഒന്നാം റാങ്കുകാരിയെ കിട്ടി

അഴിമുഖം പ്രതിനിധി

കഴിഞ്ഞ വര്‍ഷത്തെ സിവില്‍ സര്‍വീസ് ഒന്നാം റാങ്കുകാരി ടീന ദാബിയും രണ്ടാം റാങ്കുകാരന്‍ അത്തര്‍ ആമിറുള്‍ ഷാഫി ഖാനും വിവാഹിതരാവുന്നു. ഒന്നാം റാങ്ക് നഷ്ടപ്പെട്ട അത്തറിന് ഒന്നാം റാങ്കുകാരിയെ ജീവിതപങ്കാളിയാക്കി കിട്ടി. ന്യൂഡല്‍ഹിയില്‍ പേഴ്‌സണല്‍ വകുപ്പ് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. പരിചയം സൗഹൃദമായും പ്രണയമായും വളര്‍ന്നു.

അതേസമയം സോഷ്യല്‍ മീഡിയയില്‍ തങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ വിഷമിപ്പിക്കുന്നുണ്ടെന്ന് ടീന ദാബി പറയുന്നു. ഞങ്ങളുടെ ബന്ധം ഞങ്ങള്‍ക്ക് സന്തോഷം നല്‍കുന്നു. ഞങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും ഇതില്‍ പരാതിയില്ല. ഒരു ചെറിയ വിഭാഗം ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ മോശം അഭിപ്രായങ്ങളുമായി ഇറങ്ങിയിരിക്കുന്നതെന്നും ടീന അഭിപ്രായപ്പെട്ടു. പലരുടേയും കമന്‌റുകളില്‍ ജാതി, മത വിദ്വേഷവും സംവരണത്തിനെതിരായ പരാമര്‍ശങ്ങളുമാണുള്ളത്, എന്‌റെ മതത്തില്‍ നിന്ന് വ്യത്യസ്തമായ ജാതിയും മതവും ഉള്ളയാളെ പങ്കാളിയായി തിരഞ്ഞെടുത്തു എന്നതാണ് അവര്‍ വലിയ തെറ്റായി കാണുന്നത്.

ഇത്തരം കാര്യങ്ങളോട് പ്രതികരിക്കണോ എന്ന് ചിലപ്പോള്‍ തോന്നും. പിന്നെ അവഗണിക്കുകയാണ് നല്ലതെന്ന് തോന്നും. ഒരു ദളിതെന്ന നിലയില്‍ ഈ സമൂഹത്തില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്നതിനെ പറ്റി ബോദ്ധ്യമുണ്ട്. പലപ്പോഴും സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടുക എന്നതൊക്കെ ദളിത് വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ഏറെ വിദൂരമായ സാദ്ധ്യതയാണ്. ആരെയങ്കിലും പ്രചോദിപ്പിക്കാന്‍ കഴിഞ്ഞാല്‍ സന്തോഷമെന്നും ടീന പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍