UPDATES

കായികം

ഐസിസിയുടെ സമ്മര്‍ദ്ദം: പാക്കിസ്ഥാനുമായി കളിക്കുമെന്ന് ബിസിസിഐ

Avatar

അഴിമുഖം പ്രതിനിധി

പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് കളിക്കില്ലെന്ന പ്രസ്താവന തിരുത്തി ബിസിസിഐ. ഐസിസിയുടെ സമ്മര്‍ദ്ദം മൂലം പ്രസ്താവന തിരുത്തിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍. ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക് ടീമുമായി ഇന്ത്യ കളിക്കുമെന്നു അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. ഐസിസിയുടെ സമ്മര്‍ദ്ദം മൂലമാണ് തീരുമാനം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

ഉറി തീവ്രവാദിആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇനി പാകിസ്താനുമായി ക്രിക്കറ്റ് ബന്ധം ഉണ്ടാവുകയില്ലെന്ന് ബിസിസിഐ പ്രസിഡന്റ് പറഞ്ഞിരുന്നു. തുടര്‍ന്ന് രൂക്ഷ വിമര്‍ശനവുമായി മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളും ക്രിക്കറ്റ് ലോകവും എത്തിയിരുന്നു.

ബിസിസിഐ പ്രസിഡന്റിന്റെ പ്രസ്താവന ഞെട്ടിക്കുന്നതാണെന്നാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ പറഞ്ഞത്. പരമ്പരയ്ക്കായി ഇന്ത്യയുടെ പിന്നാലെ നടക്കുന്നത് അവസാനിപ്പിക്കാന്‍ സമയമായെന്നും ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുമായി കളിക്കുന്ന കാര്യം ചര്‍ച്ചചെയ്യണമെന്നും മുന്‍ പാക് താരമായ അബ്ദുള്‍ ഖദീര്‍ ആവശ്യപ്പെട്ടിരുന്നു.

2017ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ, പാക് ടീമുമായി കളിക്കുമെന്നു തന്നെയാണ് ഇപ്പോള്‍ ബിസിസിഐ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍