UPDATES

കായികം

ടെസ്റ്റ് റാങ്കിംഗ്; ഇന്ത്യ ഒന്നാം സ്ഥാനത്ത്

Avatar

അഴിമുഖം പ്രതിനിധി

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഓസ്‌ട്രേലിയെ തകര്‍ത്തു ശ്രീലങ്ക ടെസ്റ്റ് പരമ്പര 3-0 ത്തിന് സ്വന്തമാക്കിയതോടെയാണ് ഇന്ത്യ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തിയത്. അവസാന ടെസ്റ്റില്‍ 167 റണ്‍സിനാണ് ഓസ്‌ട്രേലിയയെ ശ്രീലങ്ക തകര്‍ത്തത്.

അതേസമയം വിന്‍ഡീസിനെതിരായ അവസാന ടെസ്റ്റില്‍ വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കു നഷ്ടപ്പെടും. ഇന്ത്യക്കു 112 പോയിന്റും പാകിസ്താന് 11 പോയിന്റുമാണ്. ടെസ്റ്റ് സമനിലയിലായാല്‍ 110 പോയിന്റോടെ രണ്ടാം സ്ഥാനത്തും തോറ്റാല്‍ 108 പോയിന്റോടെ നാലാം സ്ഥാനത്തുമാകും ഇന്ത്യ. പകരം പാകിസ്താന്‍ ചരിത്രത്തില്‍ ആദ്യമായി ഒന്നാം സ്ഥാനത്തേക്ക് കയറും.

ഇപ്പോള്‍ ഓസീസ് (108) മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് (108) നാലാം സ്ഥാനത്തുമാണ്. 118 പോയിന്റമായി ഒന്നാം സ്ഥാനത്തായിരുന്ന ഓസീസ് ലങ്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റുകളും ദയനീയമായി പരാജയപ്പെട്ടു. മൂന്നാം ടെസ്റ്റില്‍ 163 റണ്‍സിനാണ് ഓസീസ് തോറ്റത്. തോല്‍വിയോടെ 10 റേറ്റിങ് പോയിന്റുകളാണ് ഓസീസിന് നഷ്ടമായത്.

ഈ വര്‍ഷം ആദ്യം ഇന്ത്യയെ മറികടന്നായിരുന്നു ഓസീസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഓസീസിനെതിരായ പരമ്പര ജയത്തോടെ പത്ത് റേറ്റിങ് പോയിന്റ് നേടിയ ലങ്ക (95) റാങ്കിങ്ങില്‍ ആറാം സ്ഥാനത്താണ്. 99 പോയിന്റുമായി ന്യൂസിലന്റാണ് അഞ്ചാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്ക (92), വെസ്റ്റിന്‍ഡീസ് (65), ബംഗ്ലാദേശ് (57), സിംബാബ്‌വെ (8) എന്നിവരാണ് ഏഴു മുതല്‍ പത്തുവരെ സ്ഥാനങ്ങളില്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍