UPDATES

ട്രെന്‍ഡിങ്ങ്

19കാരനായ ഈ അഫ്രീദി ചെറിയ പുള്ളിയല്ല; അഫ്ഗാനെ എറിഞ്ഞിട്ടപ്പോള്‍ പിറന്നത് പുതിയ റെക്കോര്‍ഡ്

ലോകകപ്പിന്റെ തുടക്കത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്ന ഷഹീന്‍ അഫ്രീദി ടീമിന് പുറത്തായിരുന്നു.

ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ പാക്കിസ്ഥാന്റെ യുവതാരം ഷഹീന്‍ അഫ്രീദിക്ക് റെക്കോര്‍ഡ്. മത്സരത്തില്‍ നാലു വിക്കറ്റ് വീഴ്ത്തിയ താരത്തിന് ലോകകപ്പില്‍ നാലു വിക്കറ്റ് വീഴ്ത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ബൗളറെന്ന നേട്ടമാണ് സന്തമായത്. അഫ്ഗാനെതിരെ ഇന്നലെ നാലു വിക്കറ്റ് വീഴ്ത്തിയ അഫ്രീദിയുടെ പ്രായം 19 വയസും 85 ദിവസുമാണ്.

1999ല്‍ ബംഗ്ലാദേശിനെതിരെ നാലു വിക്കറ്റ് വീഴ്ത്തിയ സ്‌കോട്ലന്‍ഡിന്റെ ജോണ്‍ ബ്ലെയിന്റെ(20 വയസും 140 ദിവസവും) റെക്കോര്‍ഡാണ് ഷഹീന്‍ അഫ്രീദി തകര്‍ത്തത്. ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഇരുപതാം വയസില്‍ രണ്ട് തവണ നാലു വിക്കറ്റ് വീഴ്ത്തി ലോകകപ്പില്‍ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. 2003 ലോകകപ്പിലായിരുന്നു ഇത്.

ലോകകപ്പിന്റെ തുടക്കത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്ന ഷഹീന്‍ അഫ്രീദി ടീമിന് പുറത്തായിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡിനെതിരെ മൂന്ന് വിക്കറ്റ് വീഴ്ത്തി പാക്കിസ്ഥാന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച അഫ്രീദി അഫ്ഗാനെതിരെ നാലു വിക്കറ്റ് നേട്ടവും കൊയ്തു.

Read More: നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും വരണ്ട അഞ്ച് ജൂണ്‍ മാസങ്ങളിലൊന്ന്; കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരു കാലാവസ്ഥാ മാറ്റ ദുരന്തമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍