UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അര്‍ധസെഞ്ച്വറികളുടെ കരുത്തില്‍ ബംഗ്ലാദേശിനെതിരെ വെസ്റ്റിന്‍ഡീസിന് മികച്ച സ്‌കോര്‍

121 പന്തുകളില്‍ നിന്ന് 96 റണ്‍സെടുത്ത ഹോപ്പാണ് വിന്‍ഡിസ് നിരയിലെ മികച്ച സ്‌കോറര്‍.

ലോകകപ്പില്‍ മൂന്നു അര്‍ധസെഞ്ച്വറിയുടെ കരുത്തില്‍ ബംഗ്ലാദേശിനെതിരെ വെസ്റ്റ് ഇന്‍ഡീസിന് മികച്ച സ്‌കോര്‍. നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സാണ് വെസ്റ്റ് ഇന്‍ഡീസ് നേടിയത്. 121 പന്തുകളില്‍ നിന്ന് 96 റണ്‍സെടുത്ത ഹോപ്പാണ് വിന്‍ഡിസ് നിരയിലെ മികച്ച സ്‌കോറര്‍. നേരത്തെ ടോസ് നേടിയ ബംഗ്ലദേശ് നായകന്‍ മഷ്‌റഫെ മൊര്‍ത്താസ വെസ്റ്റിന്‍ഡീസിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.

ഇന്നിംഗ്‌സ് തുടക്കത്തില്‍ ആറു റണ്‍സില്‍ സൂപ്പര്‍ താരം ക്രിസ് ഗെയില്‍ അക്കൗണ്ട് തുറക്കാനാകാതെ പുറത്തായി. ഗെയ്‌ലിനെ മുഹമ്മദ് സയ്ഫുദ്ദീനാണ് പുറത്താക്കിയത്. പിന്നീട് എവിന്‍ ലൂയിസ് (70), നിക്കോളാസ് പുരാന്‍ (25), ഷിംറോണ്‍ ഹെറ്റ്മയര്‍ (50) എന്നിവരുടെ പ്രകടനം വിന്‍ഡീസ് ഇന്നിംഗ്‌സിന് കരുത്തായി. 40 ആം ഓവറില്‍ ഹെറ്റ്‌മെയര്‍ പുറത്താകുമ്പോള്‍ 242 ന് നാല് എന്ന നിലയിലായിരുന്നു വിന്‍ഡീസ്. ശേഷമെത്തിയ റസല്‍(0) ന് മടങ്ങിയെങ്കിലും 15 പന്തുകളില്‍ നിന്ന് 33 റണ്‍സ് നേടി നായകന്‍ ഹോള്‍ഡര്‍ ഇന്നിംഗ്‌സ് വേഗം കൂട്ടി. ഹോള്‍ഡര്‍ പുറത്തായ ശേഷം ബ്രാവോ( 19), ഓഷാനെ തോമസ്( 6)എന്നിവര്‍ ചേര്‍ന്നാണ് ഇന്നിംഗസ് പൂര്‍ത്തിയാക്കിയത്. ബംഗ്ലാദേശിന് വേണ്ടി മുസ്ഫിസര്‍ റഹ്മാന്‍, സൈഫുദ്ദീന്‍എന്നിവര്‍  മൂന്നും, ഷക്കീബ് ഹസന്‍  രണ്ടു വിക്കറ്റും നേടി.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍