അഴിമുഖം പ്രതിനിധി
ഐസ്ക്രീം കേസിലെ സര്‍ക്കാര്‍ നിലപാട് ദൌര്‍ഭാഗ്യകരം എന്ന് വിഎസ് അച്യുതാന്ദന്‍. താന്‍ കോടതിയില്‍ പോയത് പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടിയെന്നും കേസ് രാഷ്ട്രീയപ്രേരിതം എന്ന് കോടതി വിലയിരുത്തരുതായിരുന്നു എന്നും വിഎസ് അഭിപ്രായപ്പെട്ടു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിഎസിന്റെ ഹര്‍ജി തള്ളിയിരുന്നു. കൂടാതെ കോടതിയെ രാഷ്ട്രീയ പോരിനു വേദിയാക്കരുത് എന്നുള്ള വിമര്‍ശനവും കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായി. കൂടാതെ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് സംസ്ഥാനസര്‍ക്കാരും കോടതിയില്‍ വ്യക്തമാക്കിയിരുന്നു.