UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിജയ് മല്യയുടെ വായ്പാ തട്ടിപ്പ് കേസില്‍ ഐഡിബിഐ മുന്‍ ചെയര്‍മാന്‍ അറസ്റ്റില്‍

യോഗേഷ് അഗര്‍വാളിന് പുറമെ മൂന്ന് ഐഡിബിഐ ഉദ്യോഗസ്ഥരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് സിഎഫ്ഒ ആയിരുന്ന എ രഘുനാഥന്‍ അടക്കം നാല് ഉദ്യോഗസ്ഥരേയും സിബിഐ അറസ്റ്റ് ചെയ്തു.

കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യയുടെ വായ്പാ തട്ടിപ്പ് കേസില്‍ ഐഡിബിഐ ബാങ്ക് മുന്‍ ചെയര്‍മാന്‍ യോഗേഷ് അഗര്‍വാളിനെ സിബിഐ അറസ്റ്റ് ചെയ്തു. യോഗേഷ് അഗര്‍വാളിന് പുറമെ മൂന്ന് ഐഡിബിഐ ഉദ്യോഗസ്ഥരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് സിഎഫ്ഒ ആയിരുന്ന എ രഘുനാഥന്‍ അടക്കം നാല് ഉദ്യോഗസ്ഥരേയും സിബിഐ അറസ്റ്റ് ചെയ്തു.

ഡല്‍ഹിയിലെ വിജയ് മല്യയുടെ വീട്ടിലും ബംഗളൂരുവിലെ യുബി ടവേഴ്‌സിലും യോഗേഷ് അഗര്‍വാളിന്‌റേയും രഘുനാഥന്‌റേയും വീടുകളിലും നടത്തിയ റെയ്ഡിന് ശേഷമാണ് അറസ്റ്റ്. സാമ്പത്തികമായി പാപ്പരായ അവസ്ഥയിലായിരുന്ന കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് അനധികൃതമായി 900 കോടി രൂപയുടെ ലോണ്‍ അനുവദിക്കുകയും വിജയ് മല്യ ഇത് തിരിച്ചടക്കാതിരിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ്. 2012 ഒക്ടോബറില്‍ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. അഴിമതി നിരോധന നിയമം അടക്കമുള്ളവ പ്രകാരമാണ് കേസ്. സിബിഐയുടെ കേസിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റും കേസെടുത്തിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍