UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഐഡിയ ലോക നിലവാരത്തിലുള്ള 4 ജി സേവനം ഇനി കേരളത്തിലുടനീളം

അഴിമുഖം പ്രതിനിധി

കേരളത്തില്‍ ഒരു കോടിയിലേറെ ഉപഭോക്താക്കളുള്ള ഐഡിയ സെല്ലുലര്‍ 2 ജി, 3 ജി സേവനങ്ങള്‍ക്കൊപ്പം ഹൈസ്പീഡ് 4 ജി സേവനവും സംസ്ഥാനത്ത് വ്യാപിപ്പിച്ചു. 10 ജില്ലകളിലായി 18 നഗരങ്ങളില്‍ 50 ലക്ഷത്തില്‍ പരം ജനങ്ങള്‍ക്ക് ഐഡിയ 4 ജി കവറേജ് ലഭ്യമാക്കും. എറണാകുളം, മലപ്പുറം, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, പാലക്കാട്, കൊല്ലം ജില്ലാ കേന്ദ്രങ്ങളിലും, തിരുവല്ല, ചങ്ങനാശ്ശേരി, ആലുവ, നെടുമ്പാശ്ശേരി, കരിപ്പൂര്‍, കോട്ടയ്ക്കല്‍, തിരൂര്‍, മഞ്ചേരി, പരപ്പനങ്ങാടി തുടങ്ങിയ നഗരങ്ങളിലും ഇപ്പോള്‍ ഐഡിയ 4 ജി ലഭ്യമാണ്.

 2015 ഡിസംബറിലാണ് കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന, കര്‍ണ്ണാടക തുടങ്ങിയ 5 ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായി 4 ടെലികോം സര്‍ക്കിളുകളില്‍ കമ്പനി 4 ജി സേവനം ലഭ്യമാക്കിയത്. ഈ മാസം മധ്യപ്രദേശ്, ചത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് തുടങ്ങിയ 4 സംസ്ഥാനങ്ങള്‍ക്കു വേണ്ടി 3 ടെലികോം സര്‍ക്കിളുകളിലേയ്ക്കു കൂടി സേവനം വ്യാപിപ്പിച്ചു.

2015 ഡിസംബറില്‍ ആരംഭിച്ച 4 ജി സേവനം 7 പ്രധാന കേന്ദ്രങ്ങളില്‍ സേവനം പ്രദാനം ചെയ്തു വരുന്നുവെന്നും 2016 മാര്‍ച്ചില്‍ മഹാരാഷ്ട്ര, ഗോവ, വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍, ഒറിസ്സ തുടങ്ങിയ സംസ്ഥാനങ്ങളിലേയ്ക്കും, ജുണ്‍ മാസത്തിലേക്ക് ഐഡിയ 4 ജി രാജ്യത്ത് 10 ടെലികോം സര്‍ക്കിളുകളിലായി 750 നഗരങ്ങളിലേയ്ക്ക് എത്തിക്കുമെന്നും ഐഡിയ സെല്ലുലര്‍ ഡെപ്യുട്ടി മാനേജിംഗ് ഡയറക്ടര്‍ അംബരീഷ് ജെയിന്‍ പറഞ്ഞു.

10 ടെലികോം സര്‍ക്കിളുകളില്‍ 1800 മെഗാ ഹെര്‍ട്‌സ് (1800 MHz) 4 ജി സ്‌പെക്ട്രമാണ് ഐഡിയ സെല്ലുലാറിനുള്ളത്. 50 ശതമാനം വിപണി സാന്നിദ്ധ്യവും 60 ശതമാനം വരുമാന സാന്നിധ്യവുമാണ് കമ്പനി ആര്‍ജ്ജിച്ചത്. ഗുജറാത്ത്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ സ്‌പെക്ട്രം ട്രൈിഡിംങ് എഗ്രിമെന്റ് വഴി 1800 മെഗാ ഹെട്‌സ് സ്‌പെക്ട്രം ഉപയോഗിക്കാനുള്ള അവകാശവും ഐഡിയ സെല്ലുലര്‍, വീഡിയോകോണ്‍ ടെലികമ്മ്യൂണിക്കേഷനില്‍ നിന്നും ഏറ്റെടുത്തിരുന്നു. ഇതോടെ ഐഡിയ 4 ജി 12 സേവന പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെട്ട് ഐഡിയ സെല്ലുലറിന്റെ രാജ്യത്തെ വരുമാനത്തില്‍ 75 ശതമാനം രേഖപ്പെടുത്തും.

4 ജി സേവനമുള്ള ഹാന്‍ഡ്‌സെറ്റുകള്‍ ഉള്ള 183 നഗരങ്ങളിലെ ഐഡിയ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സിംകാര്‍ഡ് 4 ജിയിലേയ്ക്ക് സൗജന്യമായി മാറ്റി ഹൈസ്പീഡ് സേവനങ്ങള്‍ ഉപയോഗിക്കാനാകുമെന്ന് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ശശി ശങ്കര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. ആകര്‍ഷകമായ ഡിജിറ്റല്‍ കണ്ടന്റും, സബ്‌സ്‌ക്രിപ്ഷനും, സിനിമകളും ഐഡിയ 4 ജി സേവനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് സമയനഷ്ടമില്ലാതെ ആസ്വദിക്കാനാകും. മുന്‍ നിര ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളുമായും ഇ-കോമേഴ്‌സ് റിടെയിലര്‍മാരുമായും ഐഡിയ 4 ജി പ്രത്യേക ധാരണയില്‍ എത്തിയിട്ടുണ്ടെന്നും ശശി ശങ്കര്‍ പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍