UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാട്ട് ആന്‍ ഐഡിയ സര്‍ജി!

അഴിമുഖം പ്രതിനിധി

ഐഡിയ നെറ്റ്വര്‍ക്ക് തകരാറില്‍. ഇന്ത്യ മുഴുവനുള്ള ഐഡിയ വരിക്കാര്‍ക്ക് നെറ്റ്വര്‍ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞ രണ്ടു മണിക്കൂറായി സാധിക്കുന്നില്ല. രാവിലെ 10.30ഓടെ ആരഭിച്ച തകരാര്‍ ഇതുവരെ പരിഹരിക്കാന്‍ കമ്പനിക്കു സാധിച്ചിട്ടില്ല. ഐഡിയ കസ്റ്റമര്‍ കെയറിനെയും ഫേസ്ബുക്ക് പേജിനെയും സമീപിക്കുന്നവര്‍ക്ക് തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് ഉറപ്പ് ലഭിക്കുന്നുണ്ട്. കൊച്ചിയിലെ ഐഡിയ ഉപഭോക്താക്കള്‍ തകരാറിനെത്തുടര്‍ന്ന് ഐഡിയയുടെ വൈറ്റിലയിലെ ഓഫീസ് ഉപരോധിക്കുകയാണ്.

സര്‍വ്വീസ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ഐഡിയയ്ക്ക് എതിരെയുള്ള ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. ട്രോളുകള്‍ കാണാം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍