UPDATES

ചരിത്രത്തില്‍ ഇന്ന്

1971 ഫെബ്രുവരി 2: മൂന്നു ലക്ഷം പേരെ കൊന്ന ഈദി അമീന്‍ ഉഗാണ്ടയുടെ പ്രസിഡന്റായി സ്വയം പ്രഖ്യാപിക്കുന്നു

1979ല്‍ ഉഗാണ്ടയില്‍ നിന്നും പലായനം ചെയ്തവരും ടാന്‍സാനിയക്കാരും ചേര്‍ന്ന് തലസ്ഥാനമായ കംബാലയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ തന്റെ നിഷ്ഠൂര ഭരണം അവസാനിപ്പിക്കാനും രാജ്യത്ത് നിന്നും ഓടിപ്പോകാനും അമീന്‍ നിര്‍ബന്ധിതനായി

1971 ജനുവരി 25ന്, മില്‍ട്ടണ്‍ ഒബോട്ടെയുടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ച ജനറല്‍ ഈദി അമീന്‍, ഉഗാണ്ടയുടെ പ്രസിഡന്റായി 1971 ഫെബ്രുവരി രണ്ടിന് സ്വയം പ്രഖ്യാപിച്ചു. ഏകദേശം 300,000 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്ന എട്ടുവര്‍ഷം നീണ്ട നിഷ്ഠൂര ഭരണത്തിന്റെ തുടക്കമായിരുന്നു അത്. വടക്കുപടിഞ്ഞാറന്‍ ഉഗാണ്ടയിലെ കോബോകോവില്‍ ഒരു കാക്വ പിതാവിന്റെയു ലുഗ്ബറ മാതാവിന്റെ പുത്രനായി 1925ലാണ് ഈദി അമീന്‍ ദാദ പിറന്നത്. ഏതാനും നാളുകള്‍ക്കുള്ളില്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ അമീന്‍ 1946സ് ബ്രിട്ടീഷ് കോളനി പട്ടാളത്തിന്റെ ഒരു റജിമെന്റായ കിംഗ്‌സ് ആഫ്രിക്കന്‍ റൈഫിള്‍സില്‍ (കെഎആര്‍) ചേരുകയും അതിവേഗം സ്ഥാനക്കയറ്റങ്ങള്‍ നേടിയെടുക്കുകയും ചെയ്തു. 1959ല്‍, ഒരു കറുത്ത ആഫ്രിക്കക്കാരന് കെഎആറില്‍ നേടാവുന്ന പരമോന്നത പദവിയായ എഫെണ്ടി സ്ഥാനത്തെത്തിയ അദ്ദേഹം തുടര്‍ന്ന് 1966ല്‍ സൈനീക ശക്തികളുടെ കമാണ്ടറായി നിയമിക്കപ്പെട്ടു.

70 വര്‍ഷത്തിലേറെ നീണ്ട ബ്രിട്ടീഷ് ഭരണത്തിന് ശേഷം 1962 ഒക്ടോബര്‍ ഒമ്പതിന് ഉഗാണ്ട സ്വതന്ത്രമാവുകയും മില്‍ട്ടണ്‍ ഓബോട്ടെ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഉഗാണ്ടന്‍ സൈന്യത്തിന്റെ വലിപ്പവും അധികാരവും വര്‍ദ്ധിപ്പിക്കുന്നതിന് നിര്‍ണായക സംഭാവനകള്‍ നല്‍കിയ അമീനുമായി സന്ധിയിലാവാന്‍ ഓബോട്ടെ 1964ല്‍ നിര്‍ബന്ധിതനായി. 1966ല്‍, ഇരുവരും ചേര്‍ന്ന് കോംഗോയില്‍ നിന്നും സ്വര്‍ണവും ആനക്കൊമ്പും കടത്തുകയും പിന്നീട് ആയുധങ്ങള്‍ക്കായി ഇവ മറിച്ചുവില്‍ക്കുകയും ചെയ്തു എന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഓബോട്ടെ ഭരണഘടന മരവിപ്പിക്കുകയും രാജ്യത്തിന്റെ എക്‌സിക്യൂട്ടീവ് പ്രസിഡന്റായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. ഏതാനും വര്‍ഷങ്ങള്‍ക്കും തിരിച്ചറിയപ്പെടാത്ത രണ്ട് പരാജയപ്പെട്ട വധശ്രമങ്ങള്‍ക്കും ശേഷം അമീന്‍റെ വിധേയത്വത്തില്‍ സംശയം തോന്നിയ ഓബോട്ടെ, ഒരു കോമണ്‍വെല്‍ത്ത് സര്‍ക്കാര്‍ തലവന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സിംഗപ്പൂരിലേക്ക് പോകുന്ന വഴിക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു. 1971 ജനവരി 25ന് ഓബോട്ടെയുടെ അസാന്നിധ്യത്തില്‍ അമീന്‍ തിരിച്ചടിക്കുകയും പട്ടാള അട്ടിമറിയിലൂടെ സര്‍ക്കാരിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്തു. രാജ്യം വിട്ട് പലായനം ചെയ്യാന്‍ കൊബോട്ടെ നിര്‍ബന്ധിതനായി.

അധികാരത്തിലെത്തിയ ശേഷം, ഓബോട്ടെയുടെ വിശ്വസ്തരും അതില്‍ ഭീഷണിയുമായി കരുതപ്പെട്ടിരുന്ന അച്ചോളി, ലാങോ എന്നീ ക്രിസ്ത്യന്‍ ഗോത്രങ്ങളെ അമീന്‍ കൂട്ടക്കൊല ചെയ്യാന്‍ തുടങ്ങി. 1972ല്‍ രാജ്യത്തുള്ള എല്ലാ ഇന്ത്യ, പാകിസ്ഥാന്‍ പൗരന്മാരെയും പുറത്താക്കിയതും വര്‍ദ്ധിച്ച സൈനീക ചിലവുകളും രാജ്യത്തിന്റെ സാമ്പദ്വ്യവസ്ഥ തകര്‍ത്തു. ഇതില്‍ നിന്നും കരകയറാന്‍ ഉഗാണ്ടയ്ക്ക് ദശാബ്ദങ്ങള്‍ വേണ്ടി വന്നു. 1976 ജൂണ്‍ 27ന് ഇസ്രായേലില്‍ നിന്നും പാരീസിലേക്ക് പറക്കുകയായിരുന്ന ഒരു എയര്‍ ഫ്രാന്‍സ് വിമാനം പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് പാലസ്തീന്‍ തട്ടിയെടുത്തപ്പോള്‍, ഈദി അമീന്‍ തീവ്രവാദികളെ തന്റെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുകയും അവര്‍ക്ക് സൈനീകരെയും ആയുധങ്ങളും സംഭാവന ചെയ്യുകയും ചെയ്തു. എന്നാല്‍ എന്റബെ വിമാനത്താവളത്തില്‍ നടത്തിയ അപ്രതീക്ഷിത നീക്കത്തിലൂടെ ബന്ദികളെ ഇസ്രായേല്‍ കമാന്റോകള്‍ മോചിപ്പിച്ചപ്പോള്‍ അമീന്‍ നാണം കേടുകയായിരുന്നു. തന്റെ അടിച്ചമര്‍ത്തല്‍ ഭരണത്തിന്റെ കാലഘട്ടത്തില്‍ ഏകദേശം 300,000 ലക്ഷം പൗരന്മാരുടെ കൊലപാതകത്തിന് അമീന്‍ ഉത്തരവാദിയാണ്.

1979ല്‍ ഉഗാണ്ടയില്‍ നിന്നും പലായനം ചെയ്തവരും ടാന്‍സാനിയക്കാരും ചേര്‍ന്ന് തലസ്ഥാനമായ കംബാലയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ തന്റെ നിഷ്ഠൂര ഭരണം അവസാനിപ്പിക്കാനും രാജ്യത്ത് നിന്നും ഓടിപ്പോകാനും അമീന്‍ നിര്‍ബന്ധിതനായി. തന്റെ ഹീനമായ കുറ്റകൃത്യങ്ങളുടെ പേരില്‍ അദ്ദേഹം ഒരിക്കലും വിചാരണയ്ക്ക് വിധേയനായില്ല. 2003ല്‍ അന്തരിക്കുന്നത് വരെ അദ്ദേഹം സൗദി അറേബ്യയില്‍ ജീവിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍