UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേട്ടോ തിരുമേനി, ഞങ്ങള്‍ക്ക് ഒരു മെത്രാനച്ചന്റെയും ഇടനില വേണ്ട കേട്ടോ തിരുമേനി, ഞങ്ങള്‍ക്ക് ഒരു മെത്രാനച്ചന്റെയും ഇടനില വേണ്ട

ടീം അഴിമുഖം

ടീം അഴിമുഖം

റിബിന്‍ കരീം

ഇന്നത്തെ ആഗോള വ്യവസായയുഗത്തിൽ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും വിവിധ സംസ്കാരങ്ങളിൽനിന്നും ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാൻ പ്രയാസമില്ല. സൈബർലോകവും മീഡിയയുമതിന് സഹായകമാണ്. സ്വന്തം മതത്തിനും സംസ്കാരത്തിനും ഭാഷയ്ക്കും രാജ്യങ്ങളുടെ അതിരുകൾക്കുമതീതമായി യുവതലമുറകൾ കമിതാക്കളാകാറുണ്ട്. ജീവിതപങ്കാളിയെ കണ്ടെത്താറുമുണ്ട്. അമേരിക്കയിലെയും പാശ്ചാത്യനാടുകളിലെയും ഇന്ത്യൻ സമൂഹത്തെ അവലോകനം ചെയ്യുകയാണെങ്കിൽ ആഗോളപരമായ മിശ്രമത, മിശ്രഭാഷ, മിശ്രസാംസ്കാരിക തലങ്ങളിലുള്ള പുതിയൊരു തലമുറ ഇവിടെ ഉദയം ചെയ്യുന്നുണ്ടെന്നു പറയാം.

എല്ലാ മതങ്ങളേയും തുല്യതയോടെ ഉള്‍ക്കൊള്ളുന്നതുകൊണ്ട് മതേതര രാജ്യം ആണെന്ന ഒരു വീമ്പു പറച്ചിൽ നമുക്കുണ്ട്. ഹിന്ദു മത വിശ്വാസികൾക്ക് നേപ്പാൾ ഉണ്ട്, മുസ്ലിം മത വിശ്വാസികൾക്ക് സൗദി അറേബ്യ ഉണ്ട്, ക്രിസ്ത്യൻ മത വിശ്വാസികൾക്ക് റോം, പക്ഷെ ഹിന്ദുക്കളും മുസ്ലിങ്ങളും മറ്റു നാനാ ജാതിക്കാരും ഒരു കുടക്കീഴിൽ എന്ന പോലെ കഴിയുന്ന ഒരു രാജ്യം ആണ് നമ്മുടെത് എന്ന് മെഗാ സ്റ്റാർ പറയുമ്പോള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാനും അത് പോസ്റർ ആക്കി നാടൊട്ടുക്ക് ഒട്ടിക്കാനും ഇവിടെ ബഹുഭൂരിപക്ഷത്തിനും അറിയാം. എന്നാൽ ഈ പറഞ്ഞ മതങ്ങളിലെ രണ്ടു പേര്‍ തമ്മിൽ പ്രണയിക്കുകയോ വിവാഹം ചെയ്യാൻ തീരുമാനിക്കുകയോ ചെയ്‌താൽ ഫ്രാക്ഷൻ ഓഫ് എ സെക്കന്റിൽ തീരും നമ്മുടെ പുകൾപെറ്റ മതേതരത്വം.

മ­തേ­ത­ര വി­വാ­ഹ­ങ്ങ­ളു­ടെ പേ­രിൽ ദു­ര­ഭി­മാ­ന­ക്കൊ­ല­കൾ വർ­ദ്ധി­ക്കു­ന്ന സാ­ഹ­ച­ര്യ­ത്തിൽ ആണ് ഉത്തർ പ്രദേശ്‌ സർക്കാർ ജാ­തി­ക്കും മ­ത­ത്തി­നും അ­തീ­ത­മാ­യി വി­വാ­ഹം ചെ­യ്യു­ന്ന ദമ്പതി­മാർ­ക്ക്‌ പ്രോ­ത്സാ­ഹ­ന സ­മ്മാ­ന­മാ­യി 50,000 രൂ­പ­യും മെ­ഡ­ലും സർ­ട്ടി­ഫി­ക്ക­റ്റും പ്രഖ്യാപിച്ചത്. വമ്പിച്ച പിന്തുണയാണ് സാമൂഹ്യ പ്രവർത്തകരിൽ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഈ സംരംഭത്തിന് ലഭിച്ചത്.

മിശ്ര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാരുകൾ തന്നെ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യാറുണ്ട്. ഇതിനു പുറമേ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവയുടെ പോഷക സംഘടനകളും  മിശ്ര വിവാഹിതര്‍ക്ക് പിന്തുണ നൽകാറുണ്ട്. എന്നാൽ മിശ്ര വിവാഹത്തെ കുറിച്ച് ഇവയിൽ നിന്നും വിഭിന്നമായ കാഴ്ചപ്പാടാണ് രാജ്യത്തു നിലനില്ക്കുന്ന മതങ്ങൾക്കും വിവിധ മത സംഘടനകള്‍ക്കും ഉള്ളത്. ഇവിടുത്തെ മതസംഘടനകൾ തമ്മിൽ ഏറ്റവും അധികം ഐക്യം രൂപപ്പെടുന്നത് പ്രണയം, മിശ്ര വിവാഹം, സ്ത്രീ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിൽ ആണെന്ന് തോന്നുന്നു, ഒരുപക്ഷെ അതിന്റെ ഉത്തമ ഉദാഹരണം ആയിരിക്കണം കിസ്സ്‌ ഓഫ് ലവ് കാംപയിന് നേരെ നടന്ന കൂട്ട ആക്രമണം.

സൈബര്‍ ലോകം കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും അധികം ചര്‍ച്ച ചെയ്യുന്നത് ഇടുക്കി രൂപതാ ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിലിന്റെ പ്രസ്താവനയാണ്.  “കത്തോലിക്കാ പെൺകുട്ടികളെ ലൗ ജിഹാദ് വഴിയും എസ് എൻ ഡി പിയുടെ നിഗൂഢ അജണ്ട വഴിയും തട്ടിക്കൊണ്ടു പോകുന്നു. 18 വയസ് വരെ വളർത്തിയ മകൾ വിശ്വാസങ്ങൾ വലിച്ചെറിഞ്ഞ് ഒരു മുസ്ലീമിന്റെ കൂടെയോ ഓട്ടോക്കാരന്റെ കൂടെയോ എസ് എൻ ഡി പിക്കാരന്റെ കൂടെയോ പോകുന്നു. മിശ്ര വിവാഹം ക്രൈസ്തവ മതവിശ്വാസത്തിനെതിരാണ്” ഇതായിരുന്നു ഇത്തവണത്തെ ബിഷപ്പിന്റെ കണ്ടെത്തൽ.

സംഘപരിവാര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് കേരളത്തിലെ മുഖ്യധാരാ പത്രങ്ങള്‍ ആഘോഷമാക്കിയ ഇല്ലാ കഥയായിരുന്നു ലവ് ജിഹാദ്. പോലീസ് അന്വേഷണങ്ങള്‍ക്ക് ശേഷം ഡി ജി പി ജേക്കബ് പുന്നൂസും കോടതിയും ഒരു പോലെ ലവ് ജിഹാദ് നടത്തുന്ന സംഘടനകൾ ഉള്ളതായി തെളിവുകൾ ഇല്ലെന്നു വെളിപ്പെടുത്തിയതോടെ മാധ്യമങ്ങൾക്കും ഗീബത്സിന്റെ പേര മക്കൾക്കും നുണയുടെ വര്‍ഷം താല്ക്കാലികമായെങ്കിലും അവസാനിപ്പിക്കേണ്ടി വന്നു. പോലീസ് മനഃപൂർവ്വം കെട്ടിച്ചമച്ച കേസാണിതെന്നും ഒരു പ്രത്യേക സമുദായത്തെ മാത്രം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും ജസ്റ്റിസ് എം ശശിധരൻ കോടതി ഉത്തരവിൽ വ്യക്തമാക്കി. വർഷങ്ങൾക്കു ശേഷം പ്രത്യേകിച്ച് തെളിവോ വെളിപ്പെടുത്തലുകളോ പുറത്തു വരാത്ത ഒരു സാഹചര്യത്തിൽ വീണ്ടും പഴയ നുണക്കഥ പൊടി തട്ടി എടുത്ത് പോളിഷ് ചെയ്തു വിശ്വാസികൾക്ക് സമർപ്പിക്കുന്ന ഇടുക്കി ബിഷപ്പിന്റെ പ്രവൃത്തി തീര്‍ച്ചയായും സംശയ ദൃഷ്ടിയോടെ തന്നെ നോക്കിക്കാണണം.

ഒരു ആഫ്രിക്കൻ രാജ്യത്തെ മുസ്ലിം പള്ളിയില്‍ മിശ്ര വിവാഹം നടന്നത് അടുത്ത കാലത്താണ്. അത്തരം ഒരു കിനാശ്ശേരി ഇവിടെ ആരും സ്വപ്നം കാണുന്നില്ല. എല്ലാ മതങ്ങളും മത സംഘടനകളും അവരുടെ നേതാക്കളും മിശ്ര വിവാഹ.ത്തിന് എതിരു തന്നെയാണ്. പക്ഷെ ഇവിടെ വിഷയം കുറച്ചു കൂടി ഗൌരവം ഉളവാക്കുന്നത് ഒന്നാമതായി  ബിഷപ്പ് സൂചിപ്പിച്ച തരത്തിൽ ഏതെങ്കിലും  സംഭവത്തെ ചുറ്റിപ്പറ്റിയോ അല്ലെങ്കിൽ രഹസ്യാന്വേഷണ റിപ്പോര്‍ടിംഗ് വഴിയോ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അല്ല ഇത്തരം ഗുരുതരമായ ഒരു പ്രസ്താവന വന്നിരിക്കുന്നത്. മറ്റൊന്ന് ബിഷപ്പ് ഉന്നം വെയ്ക്കുന്നത് മുസ്ലിം – ഈഴവ -തൊഴിലാളി ത്രയത്തെയാണ്. ഈ പാറ്റേണ്‍ തന്നെ ചില അജണ്ടകൾ നമുക്ക് വ്യക്തമാക്കി തരുന്നുണ്ട്.

ഹൈക്കോടതിവരെ തള്ളിക്കളഞ്ഞ ലവ് ജിഹാദ് എന്ന ആരോപണം ഒരു സമുദായത്തെ ലക്‌ഷ്യം വെച്ച് വീണ്ടും നടത്തിയെന്ന്‍ മാത്രല്ല വേറൊരു സമുദായത്തെയും ഒരു തൊഴിലാളി വിഭാഗത്തെയും അടച്ചാക്ഷേപിക്കുന്ന വസ്തുതാവിരുദ്ധമായ പ്രസ്താവന തീര്‍ച്ചയായും പ്രതിഷേധിക്കപ്പെടെണ്ടത് തന്നെയാണ്. രാഷ്ട്രീയ നേതാക്കളുടെയും കലാ, സാഹിത്യ രംഗത്തെ പ്രതിഭകളുടെയും പ്രസ്താവനകളെ പരിശോധിക്കുകയും വിമർശിക്കുകയും മാത്രമല്ല മാപ്പ് പറയിപ്പിച്ച സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. എന്നാൽ മതമേലധ്യക്ഷന്മാരുടെ കാര്യം വരുമ്പോൾ പലരുടെയും മുട്ട് വിറയ്ക്കുന്നത് ഒരു സ്വാഭാവിക പ്രതിഭാസം മാത്രമാണോ?

ഒരർത്ഥത്തിൽ അദ്ദേഹം പറയാൻ ശ്രമിക്കുന്നത് ഗൂഢലക്‌ഷ്യം ഉള്ളില്‍ വെച്ച് പ്രണയം നടിച്ച് ആര് വന്നാലും ഓടാൻ പെട്ടി റെഡിയാക്കി വെച്ചിരിക്കുന്ന പെണ്‍കുട്ടികൾ ആണ് തന്റെ മുന്നിൽ ഇരിക്കുന്നത് എന്നല്ലേ! പ്രണയിക്കുന്ന പുരുഷനെ മനസ്സിലാക്കാൻ പോലും കഴിയാത്ത പെണ്‍കുട്ടികളായി അവരെ ചിത്രീകരിച്ചതിന് മാപ്പ് പറയണം എന്നാവശ്യപ്പെടാൻ ആരും കേള്‍വിക്കാരുടെ കൂട്ടത്തില്‍ ഇല്ലാതായി പോയതെന്തേ!

ഉഭയ സമ്മതപ്രകാരം ചുംബിക്കുന്നത് മുതൽ സൈക്കിളിൽ ലോഡ് വെച്ച് കൊണ്ടുപോകുന്നതിനു വരെ ശിക്ഷ ചുമത്താൻ വകുപ്പുള്ള നാട്ടിൽ വ്യത്യസ്ത മത-ജാതി വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രസ്താവന നടത്തിയതിന്റെ പേരിൽ കേസ് എടുക്കാൻ പോലീസിനോ അഭ്യന്തര വകുപ്പിനോ ത്രാണി ഉണ്ടോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. നിയമം നിയമത്തിന്റെ വഴിക്ക് (ഏതാണ് ആ വിചിത്രമായ വഴി എന്നത് ഇനിയും അജ്ഞാതമാണ്) എന്ന സ്ഥിരം പല്ലവി ആണെങ്കില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 153A നിരോധിച്ചു എന്ന് നിഷ്കളങ്കരായ ജനങ്ങൾ വിശ്വസിച്ചു കൊള്ളും.

Section 153A of the penal code says, 
Whoever (a) by words, either spoken or written, or by signs or by visible representations or otherwise, promotes or attempts to promote, on grounds of religion, race, place of birth, residence, language, caste or community or any other ground whatsoever, disharmony or feelings of enmity, hatred or ill-will between different religious, racial, language or regional groups or castes or communities, or (b) commits any act which is prejudicial to the maintenance of harmony between different religious, racial, language or regional groups or castes or communities, and which disturbs or is likely to disturb the public tranquility, . . . shall be punished with imprisonment which may extend to three years, or with fine, or with both.

തൊഴിലാളികളെയും ഈഴവരെയും ഉന്നം വെക്കുന്നത് വഴി ബിഷപ്പ് പഴയ ഫ്യൂഡൽ ഹാങ്ങ്‌ ഓവറിൽ തന്നെ ആണെന്നും വ്യക്തമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ശ്രീനാരായണ ഗുരുവിനെ കുറിച്ചോ, സഹോദരന്‍ അയ്യപ്പനെ കുറിച്ചോ, തൊഴിലാളി വിരുദ്ധതയെ കുറിച്ചോ പറഞ്ഞിട്ട് കാര്യമുണ്ടാവുമെന്ന് തോന്നുന്നില്ല. പിന്നെയും എന്തിനാണ് ഈ ക്രോധം എന്ന് ചോദിച്ചാൽ തീര്‍ച്ചയായും ഉത്തരം ഉണ്ട്.

ചരിത്രം പരിശോധിച്ചാൽ ലഭിക്കുന്ന ഒരു ക്രിസ്റ്റല്‍ൽ ക്ലിയർ ചിത്രമുണ്ട്. ഒട്ടുമിക്ക കലാപങ്ങൾക്കും ഫ്ലാഗ് ഓഫ് പണി ചെയ്യുന്നത് ഇത്തരം ചില പ്രസംഗങ്ങളോ പ്രസ്താവനകളോ ആണ് എന്നത്. കലാപ ദുരന്തങ്ങളുടെ മുറിവുകള്‍ ശരീരത്തിലും മനസ്സിലും ഇനിയും ഉണങ്ങാതെ സൂക്ഷിക്കുന്ന ഒരു ജനതയുടെ ഇടയിലേക്ക് ഇത്തരം വര്‍ഗ്ഗീയ വിഷം നിറച്ച അമ്പുകൾ എയ്യുന്നത് മറ്റൊരു യുദ്ധത്തിനു കോപ്പ് കൂട്ടലാവും. അതുകൊണ്ട് ഇത്തരം പ്രസ്താവനകളും അതുണ്ടാക്കാൻ പോകുന്ന സാഹചര്യങ്ങളും തടയേണ്ടത് എല്ലാ വിഭാഗം ജനങ്ങളുടെയും ചുമതല കൂടിയാണ്.

നമ്മുടെ പൊതുബോധത്തിന് ഇപ്പോഴും  പ്രണയം ഒരു ‘taboo’ ആണ്. സിനിമകളിൽ കണ്ടു രോമാഞ്ചം കൊള്ളാൻ, നോവലിൽ വായിച്ച് രസിക്കാൻ, താജ് മഹൽ ചൂണ്ടിക്കാട്ടി കാൽപനികതയിൽ അഭിരമിക്കാൻ; അത്രമാത്രം. യഥാര്‍ത്ഥ ജീവിതത്തിൽ ഒരാണും പെണ്ണും പ്രണയത്തിൽ എന്ന് കേള്‍ക്കുമ്പോഴേക്കും ട്രഷറി കൊള്ളയടിക്കാൻ പോകുന്ന രണ്ടു പേരോടുള്ള മനോഭാവമാണ് പൊതു സമൂഹത്തിന്. ഇത്തരം മനോനിലയുടെ പേരില്‍ വരും തലമുറ നമ്മെ നോക്കി തല തല്ലി ചിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. 

പ്രണയം, വിവാഹം , വിശ്വാസം ഇവയെല്ലാം വ്യക്തിനിഷ്ഠമാണ്. പ്രായപൂര്‍ത്തിയായ ഒരു ആണ്‍കുട്ടി /പെണ്‍കുട്ടിയുടെ ജീവിതം അവരുടെ മാത്രം തീരുമാനത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇന്ത്യൻ ഭരണഘടന അനുവദിച്ചു കൊടുക്കുന്ന ആ ക്രഡന്‍ഷ്യൽ അതേപടി നടപ്പാക്കാൻ അവരെ അനുവദിക്കണം, മതം ഏതായാലും പെണ്‍കുട്ടികള്‍ നന്നായാൽ മതി എന്ന തത്വത്തിൽ വിശ്വസിക്കുന്ന എല്ലാ മതങ്ങളിലും പെട്ട പുരോഹിത വര്‍ഗ്ഗത്തിനോടും കൂടി ഉള്ള അപേക്ഷയാണ്. നിങ്ങൾ സ്ത്രീയുടെ മേല്‍ സൂക്ഷിക്കുന്ന ഈ കണ്ണ് ദയവു ചെയ്തു അടച്ചു വെയ്ക്കണം. സംരക്ഷിക്കാനും ഉപദേശിക്കാനും മെനക്കെടേണ്ട. അവരെ ജീവിക്കാൻ അനുവദിച്ചാൽ മതി. അവരുടെ വ്യക്തിത്വത്തെ ബഹുമാനിച്ചില്ലെങ്കിലും ഇത്തരം പ്രസ്താവന ഇറക്കി അവഹേളിക്കരുത്.  

ഒരുപക്ഷെ എല്ലാ പരിധികളും ലംഘിക്കുമ്പോൾ നാളെ അവര്‍ക്ക് പറയേണ്ടി വരും ” കേട്ടോ തിരുമേനി പള്ളിക്കാര്യത്തിലായാലും വിവാഹ കാര്യത്തിലായാലും ഞങ്ങൾക്ക് ഒരു മെത്രാനച്ചന്റെയും ഇടനില വേണ്ട”…. എന്ന് രണ്‍ജി പണിക്കർക്ക് സ്തോത്രം…!

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(റിബിന്‍ ദോഹയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍