UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായി വിജയനെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ ഇറങ്ങിപ്പോകണമെന്ന് ശോഭ സുരേന്ദ്രന്‍

കോടിയേരിയെ ഡല്‍ഹിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി യുവമോര്‍ച്ച നേതാവ് വിനോദ് യാദവ്‌

മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ പി സദാശിവം ഇറങ്ങിപ്പോകണമെന്ന് ബിജെപി. പദവിയോട് അല്‍പ്പമെങ്കിലും മര്യാദ കാണിക്കണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ നിരന്തരം പരാതി നല്‍കിയിട്ടും ഗവര്‍ണര്‍ യാതൊരു നീക്കവും നടത്തുന്നില്ല. ഡല്‍ഹി കേരള ഹൗസിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിലാണ് ശോഭ സുരേന്ദ്രന്‍ പരാമര്‍ശം. ‘പിണറായി വിജയനെ കാണുമ്പോള്‍ തലകുനിച്ച് എനിക്ക് പിണറായിയെ പേടിയാണ്, ഞാനൊരു നടപടിയും സ്വീകരിക്കില്ല എന്ന് പറയാനാണ് കേരളത്തിലെ ബഹുമാനപ്പെട്ട ഗവര്‍ണറുടെ ഭാവമെങ്കില്‍ ദയവുചെയ്ത് ആ കസേരയില്‍ നിന്നും ഇറങ്ങപ്പോകാന്‍ ബിജെപി അങ്ങയോട് ആവശ്യപ്പെടുകയാണ്. തന്റേടമുണ്ടെങ്കില് ഗവര്‍ണറെന്ന പദവിയോട് അല്‍പമെങ്കിലും സാമാന്യ മര്യാദയും നീതിബോധവും അങ്ങേയ്ക്കുണ്ടെങ്കില്‍ അങ്ങ് ചെയ്യേണ്ട കാര്യങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി ചെയ്തു തീര്‍ക്കണമെന്ന് കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കുവേണ്ടി ഇന്ത്യയിലെ ജനത, ഡല്‍ഹിയിലെ ജനത കേരളത്തിലെ ബഹുമാനപ്പെട്ട ഗവര്‍ണറോട് ആവശ്യപ്പെടുകയാണ്’ എന്നതാണ് ശോഭയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ എംടി രമേശ് കഴിഞ്ഞ ദിവസം സമൂഹമാധ്യമമായ ഫേസ്ബുക്കിലൂടെ ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന്റെ പിന്നാലെയാണ് ശോഭ സുരേന്ദ്രനും രൂക്ഷമായ ഭാഷയില്‍ ഗവര്‍ണറെ വിമര്‍ശിക്കുന്നത്. കണ്ണൂരില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോഴും ഗവര്‍ണര്‍ ചെറുവിരല്‍ പോലും അനക്കിയില്ലെന്ന് ശോഭ കുറ്റപ്പെടുത്തുന്നു.

അതേസമയം അക്രമങ്ങള്‍ തുടര്‍ക്കഥയാകുകയാണെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഡല്‍ഹിയില്‍ കാലുകുത്താന്‍ പോലും അനുവദിക്കില്ലെന്ന് ഡല്‍ഹി യുവമോര്‍ച്ച നേതാവ് സുനില്‍ യാദവ് മുന്നറിയിപ്പു നല്‍കി.

കണ്ണൂരിലെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഒ രാജഗോപാല്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള ബിജെപി സംഘം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഗവര്‍ണറുടെ സവിശേഷ അധികാരം ഉപയോഗിച്ച് കണ്ണൂരില്‍ അഫ്‌സ്പ ഏര്‍പ്പെടുത്തണം തുടങ്ങിയ കടുത്ത നടപടികളാണ് അവര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടത്. ഈ നിവേദനം ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറുകയും നടപടി ആവശ്യപ്പെടുകയും ചെയ്തു. ഇതിനെതിരെയാണ് ശോഭ സുരേന്ദ്രനും എം ടി രമേശും ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തിയത്. മുഖ്യമന്ത്രിയ്ക്ക് പരാതി കൈമാറാന്‍ ഗവര്‍ണറുടെ ഇടനില ആവശ്യമില്ലെന്നാണ് ഇന്നലെ രമേശ് പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍