UPDATES

സിനിമ

ഐഎഫ്‌ഐഫ്‌ഐ; ഇറാനിയന്‍ ചിത്രം ഡോട്ടറിന് സുവര്‍ണ മയൂരം

അഴിമുഖം പ്രതിനിധി

ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍(ഐഎഫ്എഫ് ഐ) മികച ചിത്രത്തിനുള്ള സുവര്‍ണ മയൂരം റെസ മിര്‍കരിമി സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രം ഡോട്ടര്‍ കരസ്ഥമാക്കി. 

തെക്കന്‍ ഇറാനിലെ ഒരു നഗരത്തിലാണ് പാരമ്പര്യവാദിയായ അസിസി തന്റെ വിരസമായ കുടുംബജീവിതവുമായി കഴിയുന്നത്. അച്ഛന്റെ ഏകാധിപത്യഭരണത്താല്‍ മനസുമടുത്ത് കഴിയുകയാണ് അസിസിയുടെ മകള്‍ സെതറെ. ഇറാന്‍ വിട്ടുപോകുന്ന തന്റെ സുഹൃത്തിനെ യാത്രയാക്കാന്‍ ടെഹറാനിലേക്കു പോകാന്‍ പെട്ടെന്നൊരു ദിവസം അവള്‍ തീരുമാനിക്കുന്നു. ഈ സമയത്തു തന്നെയാണ് അവളുടെ ഇളയ സഹോദരിയുടെ വിവാഹനിശ്ചയ ചടങ്ങുകള്‍ നടക്കുന്നത്. അച്ഛന്റെ എതിര്‍പ്പിനെ അവഗണിച്ച് സെതറെ ടെഹ്‌രാനിലേക്ക് യാത്രതിരിക്കുന്നു. ഈ അനുസരണക്കേടിനെ തുടര്‍ന്നു കുടുംബത്തില്‍  അസ്വാരസ്യമുണ്ടാക്കുന്ന നിരവധി സംഭവങ്ങള്‍ക്ക് തുടക്കമാകുന്നതാണ് ഡോട്ടറിന്റെ കഥാതന്തു.

ഐഎഫ്എഫകെയില്‍ ഡോട്ടര്‍ വിദേശ സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

എട്ട് ദിവസം നീണ്ടു നിന്ന ഗോവ ചലചിത്രോത്സവത്തില്‍ എഴുത്തുകാരനും സംവിധായകനുമായ ഇവാന്‍ പാസ്സറിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് ഡോട്ടര്‍ മികച്ച ചിത്രമായി തെരഞ്ഞെടുത്തത്. ഡോട്ടറിലെ അഭിനയത്തിലൂടെ മികച്ച നടനുളള പുരസ്‌കാരം ഫര്‍ഹദ് അസ്ലാലി സ്വന്തമാക്കി. റെനാഴ്‌സ് വിമ്പ സംവിധാനം ചെയ്ത ലാറ്റീവിയയന്‍ ചിത്രമായ മെല്ലോ മഡിലൂടെ എലിന വസ്‌ക മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. തുര്‍ക്കി ചിത്രമായ റൗഫ് സംവിധാനം ചെയ്ത ബറിസ് കയ, സോനെര്‍ കാനെര്‍ എന്നിവര്‍ ചേര്‍ന്ന് മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഐസിഎഫ്ടി യുനനെസ്‌കോയുടെ ഗാന്ധി പുരസ്‌കാരം കോള്‍ഡ് കലാന്തര്‍ എന്ന ചിത്രം സംവിധാനം ചെയ്ത മുസ്തഫ കാറ സ്വന്തമാക്കി. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം റാ റാ എന്ന ചിത്രത്തിലൂടെ പെപ്പ സാന്‍ മാര്‍ട്ടിനും നേടി.

ദക്ഷിണകൊറിയന്‍ ചിത്രമായ ദി ത്രോണ്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം കരസ്തമാക്കി. ലീ ജൂന്‍ ഇക് ആണ് സംവിധായകന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍