UPDATES

സിനിമ

ഐഫ്എഫ്‌കെ; ക്ലാഷിന് സുവര്‍ണ ചകോരം

മികച്ച നവഗാത സംവിധായികയ്ക്കുള്ള രചത ചകോരത്തിനു മലയാളി സംവിധായിക വിധു വിന്‍സെന്റ് അര്‍ഹയായി

ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം ഈജിപ്ഷ്യന്‍ ചിത്രമായ ക്ലാഷ് സ്വന്തമാക്കി. പ്രേക്ഷക അവാര്‍ഡും മുഹമദ് ദിയാബ് സംവിധാനം ചെയ്ത ക്ലാഷിനു തന്നെയാണ്. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള രചത ചകോരം ടര്‍ക്കിഷ് ചിത്രം ക്ലെയര്‍ ഒബ്‌സ്‌ക്യൂര്‍ സ്വന്തമാക്കി. യെസിം ഒസ്താഗ്ലു ആണ് ചിത്രത്തിന്റെ സംവിധായകന്‍.

മികച്ച നവഗാത സംവിധായികയ്ക്കുള്ള രചത ചകോരത്തിനു മലയാളി സംവിധായിക വിധു വിന്‍സെന്റ് അര്‍ഹയായി. വിധു സംവിധാനം ചെയ്ത മാന്‍ഹോള്‍ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും നേടി. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിനാണ്.മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ടര്‍ക്കിഷ് ചിത്രം കോള്‍ഡ് ഓഫ് കലന്ദറിനാണ് (സംവിധാനം മുസ്തഫ കാര),മികച്ച ലോകസിനിമയ്ക്കുള്ള ഫിപ്രസ്‌കി പുരസ്‌കാരം മെക്‌സിക്കന്‍ ചിത്രം വെയര്‍ഹൗസ്ഡിന് (സംവിധായകന്‍ ജാക്ക് സാഗ കബാബി).

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍