UPDATES

നവസാങ്കേതിക വിദ്യക്കനുസരിച്ച് മലയാള സിനിമ മുന്നേറണമെങ്കില്‍ സ്ക്രീന്‍ ലാബ് പോലുള്ള പരിപാടികള്‍ അത്യാവശ്യം

Avatar

അഴിമുഖം/ഐ എഫ് എഫ് കെ ഡെസ്ക്

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി ഇതാദ്യമായി മലയാളസിനിമയിലെ സാങ്കേതിക വിദഗ്ദ്ധര്‍ക്കുവേണ്ടി ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച സ്‌ക്രീന്‍ ലാബ് ത്രിദിന ശില്പശാല സമാപിച്ചു. കിന്‍ഫ്ര പാര്‍ക്കിലെ രേവതി കലാമന്ദിര്‍ സ്റ്റുഡിയോയില്‍ സംഘടിപ്പിച്ച ശില്പശാലയുടെ സമാപന ചടങ്ങ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എല്ലാ വര്‍ഷവും ഐ.എഫ്.എഫ്.കെയ്ക്ക് മുന്‍പായി ഇത്തരം ശില്പശാല സംഘടിപ്പിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. അതിശീഘ്രം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യക്കനുസരിച്ച് മുന്നോട്ടുപോകണമെങ്കില്‍ ഇത്തരം പരിപാടികള്‍ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.

മലയാള സിനിമയിലെ ഏറ്റവും പ്രമുഖരായ ക്യാമറാന്മാരും ചമയ വിദഗ്ധരും പ്രൊഡക്ഷന്‍  ഡിസൈനര്‍മാരും ശില്പശാലയില്‍ പങ്കെടുത്തതുതന്നെ ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണെന്ന് പ്രമുഖ സംവിധായകന്‍ കമല്‍ പറഞ്ഞു. അത്യന്തം പ്രയോജനകരമായ ചര്‍ച്ചകളാണ് ശില്പശാലയിലുണ്ടായതെന്ന് കമല്‍ ചൂണ്ടിക്കാട്ടി.

അടുത്ത വര്‍ഷം കിന്‍ഫ്ര പാര്‍ക്കിലെ തങ്ങളുടെ സൗകര്യങ്ങള്‍ ശില്പശാലയ്ക്ക് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള സെക്ര’റി ബി.ഉണ്ണിക്കൃഷ്ണന്‍ വാഗ്ദാനം ചെയ്തു. പുലിറ്റ്‌സര്‍ പ്രൈസ് നാമനിര്‍ദ്ദേശം നേടിയിട്ടുള്ള നാടകകൃത്ത് മാര്‍ട്ടിന്‍ ഷെര്‍മന്‍, മെല്‍ബണ്‍ ചലച്ചിത്രോത്സവത്തിന്റെ അധ്യക്ഷ ക്ലെയര്‍ ഡോബിന്‍, വുഡി അലന്റെ മിഡ്‌നൈറ്റ് ഇന്‍ പാരീസ് എന്ന ചിത്രത്തിലെ കലാസംവിധാനത്തിന് ഓസ്‌കാര്‍ നാമനിര്‍ദ്ദേശം നേടിയ ആന്‍ സീബെല്‍, ഫിലിം എഡിറ്റര്‍ ആന്‍ഡ്രൂ ബേര്‍ഡ് തുടങ്ങി ശില്ശാല നയിച്ചവരും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി.രാജീവ് നാഥ്, ഐഎഫ്എഫ്‌കെ ഉപദേശക സമിതി ചെയര്‍മാന്‍ ഷാജി എന്‍.കരുണ്‍, ഫെഫ്ക പ്രതിനിധികള്‍ തുടങ്ങിയവര്‍ സമാപന ചടങ്ങില്‍ പങ്കെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍