UPDATES

വായിച്ചോ‌

ഐഐടി പൂര്‍വ വിദ്യാര്‍ത്ഥികളുടെ ബഹുജന്‍ ആസാദ് പാര്‍ട്ടി; ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ രാഷ്ട്രീയത്തിന് 50 പിന്നോക്ക വിഭാഗക്കാര്‍

ദലിത്, ആദിവാസി വിഭാഗങ്ങളുടേയും മറ്റ് പിന്നോക്കക്കാരുടേയും ഉന്നമനമാണ് മുഖ്യ ലക്ഷ്യമെന്നാണ് ഇവര്‍ പറയുന്നത്. 2020ലെ ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിലേ തിരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗത്തേയ്ക്ക് വരാന്‍ ഉദ്ദേശിക്കുന്നുള്ളൂ എന്ന് ഇവര്‍ പറയുന്നു.

രാജ്യത്തെ വിവിധ ഐഐടികളിലെ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) 50 പൂര്‍വ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. തങ്ങളുടെ ജോലി ഉപേക്ഷിച്ചാണ് ഇവര്‍ മുഴുവന്‍ സമയ കക്ഷി രാഷ്ട്രീയപ്രവര്‍ത്തനത്തിലേയ്ക്ക് തിരിയുന്നത്. ദലിത്, ആദിവാസി വിഭാഗങ്ങളുടേയും മറ്റ് പിന്നോക്കക്കാരുടേയും ഉന്നമനമാണ് മുഖ്യ ലക്ഷ്യമെന്നാണ് ഇവര്‍ പറയുന്നത്. ബഹുജന്‍ ആസാദ് പാര്‍ട്ടി എന്നാണ് പുതിയ കക്ഷിക്ക് പേരിട്ടിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ് തങ്ങളെന്ന് പാര്‍ട്ടി നേതാവും ഐഐടി ഡല്‍ഹി പൂര്‍വ വിദ്യാര്‍ത്ഥിയുമായ നവീന്‍ കുമാര്‍ പറഞ്ഞു. 2015ലാണ് നവീന്‍ കുമാര്‍ ഐഐടിയിലെ പഠനം പൂര്‍ത്തിയാക്കിയത്. അതേസമയം എടുത്തുചാടി 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തന്നെ മത്സരിക്കാനൊന്നും ലക്ഷ്യമില്ലെന്നും പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കുന്നതിലാണ് ശ്രദ്ധയെന്നുമാണ് നേതാക്കള്‍ പറയുന്നത്. 2020ലെ ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിലേ തിരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗത്തേയ്ക്ക് വരാന്‍ ഉദ്ദേശിക്കുന്നുള്ളൂ എന്ന് ഇവര്‍ പറയുന്നു. പട്ടികജാതി, പട്ടികവര്‍ഗ, ഒബിസി വിഭാഗക്കാരുടെ വിദ്യാഭ്യാസ, തൊഴില്‍ ഉന്നമനം തങ്ങള്‍ ഊന്നല്‍ നല്‍കുന്ന പ്രശ്‌നമാണ് എന്ന് നേതാക്കള്‍ പറയുന്നു.

പോസ്റ്ററില്‍ ത്രിവര്‍ണ പതാകയുടെ പശ്ചാത്തലത്തില്‍ ഡോ.അംബേദകര്‍, ജ്യോതിറാവു ഫൂലെ, സാവിത്രിബായ് ഫൂലെ, പെരിയാള്‍ ഇവി രാമസ്വാമി, രാം മനോഹര്‍ ലോഹ്യ, എപിജെ അബ്ദുള്‍ കലാം, സുഭാഷ് ചന്ദ്ര ബോസ്, കാന്‍ഷി റാം എന്നിവരുടെ ചിത്രങ്ങളാണ് ഉള്ളത്. സോഷ്യല്‍ മീഡിയ കാംപെയിന്‍ തുടങ്ങിക്കഴിഞ്ഞു. രജിസ്‌ട്രേഷന് ശേഷം ചെറിയ യൂണിറ്റുകള്‍ തുടങ്ങും. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോടോ പ്രത്യയശാസ്ത്രത്തോടോ ശത്രുതയില്ലെന്നും നവീന്‍ കുമാര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍