UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഐഐടി ഫീസ് മൂന്നിരട്ടി വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ

അഴിമുഖം പ്രതിനിധി

ഐഐടികളിലെ വാര്‍ഷിക ഫീസ് മൂന്നിരട്ടി വര്‍ദ്ധിപ്പിക്കാന്‍ ഐഐടി പാനല്‍ ശുപാര്‍ശ ചെയ്തു. പാനലിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഫീസ് ഇപ്പോഴുള്ള 90,000 രൂപയില്‍ നിന്നും മൂന്ന് ലക്ഷം രൂപയായി വര്‍ദ്ധിക്കും. അന്തിമ തീരുമാനം എടുക്കേണ്ടത് വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനിയാണ്.

2017 മുതല്‍ അപേക്ഷകരുടെ അഭിരുചി പരിശോധിക്കുന്നതിനായി പുതിയ പ്രവേശന പരീക്ഷ നടത്താനും ഐഐടി കൗണ്‍സിലിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ മറ്റൊരു പ്രധാന നിര്‍ദ്ദേശങ്ങളില്‍പ്പെടുന്നു. ഐഐടി പ്രവേശന പരീക്ഷ രംഗത്ത് പരിശീലന കേന്ദ്രങ്ങളുടെ പ്രാധാന്യം കുറയ്ക്കുന്നതിനായിട്ടാണ് ഈ തീരുമാനം.

ഫീസ് മൂന്ന് ലക്ഷമായി വര്‍ദ്ധിപ്പിക്കുന്നതിനും ഐഐടികള്‍ക്കായി ധനം ലഭിക്കുന്നതിനുള്ള വിവിധ സ്രോതസ്സുകളെ കുറിച്ചും ഐഐടി ബോംബെ ഡയറക്ടര്‍ ദേവാംഗ് ഖഖാര്‍ തലവനായ ഒരു ഉപസമിതിയാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് ഐഐടി ഡയറക്ടര്‍മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അടങ്ങിയ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.

വിദേശ വിദ്യാര്‍ത്ഥികളുടെ ഫീസ് 4000 യുഎസ് ഡോളറില്‍ നിന്ന് 10,000 ഡോളറായി വര്‍ദ്ധിപ്പിക്കാനും തീരുമാനമുണ്ട്. കൂടാതെ വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനായി എട്ട് രാജ്യങ്ങളില്‍ പ്രവേശന പരീക്ഷ നടത്താനുള്ള ശുപാര്‍ശയ്ക്കും അനുമതി നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍