അഴിമുഖം പ്രതിനിധി
ഐഐടികളിലെ വാര്‍ഷിക ഫീസ് 90,000 രൂപയില്‍ നിന്നും രണ്ട് ലക്ഷം രൂപയാക്കി വര്‍ദ്ധിപ്പിച്ചു. അടുത്ത അക്കാദമിക വര്‍ഷം മുതല്‍ നിലവില്‍ വരുന്ന ഫീസ് വര്‍ദ്ധനയില്‍ നിന്നും എസ് എസ്, എസ് ടി, വികലാംഗ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ എന്നീ വിദ്യാര്‍ത്ഥികളെ ഒഴിവാക്കിയിട്ടുണ്ട്.
ഐഐടി പാനലിന്റെ ശുപാര്‍ശ പ്രകാരമാണ് മാനവ ശേഷി വികസന മന്ത്രാലയം ഫീസ് ഇരട്ടിയിലധികം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം എടുത്തത്.
വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം ഫീസിളവുണ്ട്. കൂടാതെ എസ് സ്, എസ് ടി, വികലാംഗര്‍ക്കും ഇതേ ആനുകൂല്യം ലഭിക്കും.
ഫീസ് വര്‍ദ്ധിപ്പിക്കാന്‍ ഐഐഐടി കൗണ്‍സിലുകളുടെ സ്റ്റാന്റിങ് കമ്മിറ്റി ശുപാര്‍ശ നല്‍കിയത്.