UPDATES

വിദേശം

ഉയ്ഗുര്‍ വേട്ട: ന്യൂനപക്ഷാവകാശങ്ങള്‍ ചൈനയുടെ കണ്ണില്‍

Avatar

വില്ല്യം വാന്‍
(വാഷിങ്ങ്ടണ്‍ പോസ്റ്റ്)

ചൈനയില്‍ പ്രസിദ്ധനായ ഉയ്ഗുര്‍ പണ്ഡിതനെ സര്‍ക്കാര്‍-സമുദായ ഭിന്നകനെന്ന കുറ്റം ചാര്‍ത്തി വിചാരണക്കൂട്ടിലേക്ക് തള്ളിയത് ഇതിനകം തന്നെ വഷളായിക്കഴിഞ്ഞ ഉയ്ഗൂര്‍ സമുദായവും സര്‍ക്കാരും  തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ അക്രമാസക്തമാക്കി മാറ്റുകയാണ്. ക്‌സിന്‍ ജിയാങ്ങിന്റെ തലസ്ഥാനമായ യുറംകിയിലുള്ള പ്രോക്യുറേറ്ററുടെ ഓഫീസിന്റെ മൈക്രോബ്ലോഗിങ്ങ് അക്കൗണ്ടിലാണ് ഇല്ഹം റ്റോഹ്റ്റിക്കെതിരെയുള്ള കുറ്റാരോപണം ആദ്യമായ് പുറത്തു വന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും പടിഞ്ഞാറന്‍ നയതന്ത്രജ്ഞരും ഈ ആരോപണത്തിനെതിരെ പ്രതിഷേധവുമായ് മുന്നോട്ടു വന്നിരിക്കുകയാണ്. 

ബെയ്ജിംഗ് യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക ശാസ്ത്രം അധ്യാപകനായ റ്റോഹ്റ്റി, ക്‌സിന്‍ ജിയാങ്ങിലെ ന്യൂനപക്ഷമായ ഉയ്ഗുര്‍ സമൂഹത്തിന്റെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താറുണ്ട്. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നുവെന്ന കുറ്റം ചുമത്തി കഴിഞ്ഞ ജനുവരിയിലാണ് ബെയ്ജിങ്ങിലുള്ള വീട്ടില്‍ നിന്നും അദ്ദേഹത്തെ ഗവണ്‍മെന്‍റ് പിടിച്ചുകൊണ്ട് പോയത്. “മരണ ശിക്ഷ ലഭിക്കാമെന്ന കാരണത്താല്‍ സമുദായ ഭിന്നതാക്കുറ്റം ഉത്കണ്ഠയുണ്ടാക്കുന്നതാണെ”ന്ന് അമേരിക്ക ആസ്ഥാനമായ മനുഷ്യാവകാശ സംഘടനയുടെ വക്താവായ സോഫീ റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു.


ക്‌സിന്‍ജിയാങ്ങില്‍ അനേകം പേരുടെ മരണത്തിലും പരിക്കിലും കലാശിച്ച ഉയ്ഗുര്‍-സര്‍ക്കാര്‍ ലഹള നടന്നതിന് രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് ഈ തീരുമാനം പുറത്തു വന്നത്. മരിച്ചവരുടെ എണ്ണവും ആക്രമണത്തിന്റെ ശരിയായ കാരണവും കണ്ടുപിടിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രദേശത്തെ ഇന്റര്‍നെറ്റും മറ്റുള്ള ആശയ വിനിമയോപാധികളും ഭരണാധികാരികള്‍ കഷ്ഗര്‍ നഗരത്തിനു സമീപത്ത് വിച്ഛേദിച്ചിരുന്നുവെന്നാണ് ഉയ്ഗുര്‍ ജനങ്ങള്‍ പറയുന്നത്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സിന്‍ഹ്വാ വാര്‍ത്താ ഏജന്‍സി മാത്രമാണ് ഒദ്യോഗിക വിശദീകരണവുമായ് മുന്നോട്ടു വന്നത്.’ മുന്‍കൂട്ടി തീരുമാനിച്ച് സംഘടിപ്പിച്ച ഭീകരാക്രമണം’ എന്നാണവര്‍ ഈ സംഭവത്തെ വിളിച്ചത്. 

ബെസ്റ്റ് ഓഫ് അഴിമുഖം

മുന്‍ പി ബി അംഗത്തിനെതിരെ അഴിമതി അന്വേഷണം (ചൈനയിലാണ്)
അത്ര സമാധാനവാദികളോ ബുദ്ധമതക്കാര്‍?
ഉദാരീകരണം വേണ്ടെന്ന്‍ ചൈന പറയുമ്പോള്‍
ബോ ക്സിലായ് ഏറെ സുഹൃത്തുക്കളെ സൃഷ്ടിച്ചു; ശത്രുക്കളേയും
ചിന്ത്യ മോശം ഐഡിയയല്ല; ബോള്‍ മോദിയുടെ കോര്‍ട്ടില്‍

കത്തിയും കോടാലിയുമായ് എലിക്‌സ്‌കു പട്ടണത്തിലെ പോലീസ് സ്‌റ്റേഷനും സര്‍ക്കാര്‍ ഓഫീസുകളും ആക്രമിക്കാന്‍ വന്ന ഡസന്‍ കണക്കിന് ജനങ്ങള്‍ക്കെതിരെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന സിന്‍ഹ്വായുടെ വിശദീകരണത്തെ ചോദ്യം ചെയ്യുകയാണ് വിദേശത്തുള്ള ഉയ്ഗുര്‍ സംഘങ്ങള്‍. സുരക്ഷാ കാരണങ്ങളാല്‍ പേരു പറയാന്‍ സാധിക്കാത്ത പ്രാദേശിക ഉയ്ഗുര്‍ ജനങ്ങള്‍ സര്‍ക്കാറിന്റെ വാദത്തെ തള്ളിക്കളയുകയാണെന്നാണ് വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉയ്ഗുര്‍ അമേരിക്കന്‍ അസോസിയേഷന്‍ പറയുന്നത്.സംഭവത്തില്‍ പങ്കാളികളായ ഉയ്ഗുര്‍ ജനങ്ങള്‍ പുണ്യമാസമായ റമദാനില്‍ നടന്ന സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിനെതിരെ പ്രതിഷേധിക്കുകയായിരുന്നുവെന്നും പോലീസിന്റെ വെടിവെപ്പ് സമുദായത്തിനെതിരെയുള്ള പകപോക്കലായിരുന്നുമെന്നാണ് സംഘടന പറയുന്നത്. ഇരുപതില്‍ കൂടുതല്‍ ഉയ്ഗുര്‍ ജനങ്ങള്‍ കൊല്ലപ്പെടുകയും എഴുപതോളം ആളുകളെ അറസ്റ്റു ചെയ്തുെവന്നുമുള്ള കണക്കാണ് സംഘടന നിരത്തുന്നത്. 

കഴിഞ്ഞ മാസങ്ങളില്‍ ചൈനയിലെ പലയിടങ്ങളിലും നടന്ന അക്രമങ്ങള്‍ മുസ്ലിം തീവ്രവാദികളുടെ മേല്‍ സര്‍ക്കാര്‍ കെട്ടിവെച്ചതിന്റെ പരിണിത ഫലമാണ് ഈ അക്രമങ്ങള്‍. പ്രദേശത്തെ ജനങ്ങളോട് യാതൊരു ഉത്തരവാദിത്തവുമില്ലാത്ത ചൈനയിലെ സര്‍ക്കാരിനെതിരെ ഉയ്ഗുര്‍ സമുദായവും മറ്റുള്ള മുസ്ലിം ന്യൂനപക്ഷങ്ങളും വര്‍ഷങ്ങളായ് പ്രക്ഷോഭം നടത്തിവരികയാണ്. ക്രൂരമായ ഔദ്യോഗിക നയങ്ങള്‍ക്കെതിരെയും മതനിയന്ത്രണത്തിനെതിരെയും വിവേചനത്തിനെതിരെയുമുള്ള പ്രതികരണമാണ് ഇവരുടെ പ്രതിഷേധം. ഉയ്ഗുര്‍ സമുദായത്തിനെതിരേയോ മറ്റുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരേയോ നടക്കുന്ന അടിച്ചമര്‍ത്തലുകളെ നിരാകരിച്ച സര്‍ക്കാര്‍ സമുദായഭിന്നത പ്രചരിപ്പിക്കുന്ന ഭീകരവാദികള്‍ ഉയര്‍ത്തുന്ന ഭീഷണി രാജ്യത്തിന്റെ സുരക്ഷക്ക് നല്ലതല്ലെന്നും അതു ചെറുക്കാന്‍ ഏതറ്റം വരെ പോകാനും തയ്യാറാണെന്നുമാണ് പറഞ്ഞത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍