UPDATES

വായിച്ചോ‌

പന്ത്രണ്ട് വര്‍ഷമായി അല്‍-ഖാദി തീവ്രവാദിയാണ്; ജീവിതത്തിലല്ല, അഭിനയത്തില്‍

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി അല്‍-ഖാദി ഹോളീവുഡ് സിനിമയുടെ അവിഭാജ്യ ഘടകമാണ്

അംറു അല്‍-ഖാദി തന്റെ പതിനാലാം വയസ്സില്‍ ഹോളീവുഡ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ സ്വപ്‌നതുല്യമെന്ന് തന്നെയാണ് അതിനെ വിശേഷിപ്പിച്ചത്. സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ മ്യൂണിക് എന്ന ചിത്രത്തിലെ ആ വേഷമെന്നാല്‍ ഇദ്ദേഹത്തെ സംബന്ധിച്ച് ഏറെ നിര്‍ണായകമാകുകയും ചെയ്തു.

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി അല്‍-ഖാദി ഹോളീവുഡ് സിനിമയുടെ അവിഭാജ്യ ഘടകമാണ്. അതിന് കാരണവും മ്യൂണിക്കില്‍ ഈ 26കാരന്‍ ചെയ്ത വേഷം തന്നെ. ഒരു ഇസ്ലാമിക് ഭീകരന്റെ മകന്റെ വേഷമാണ് ചിത്രത്തില്‍ അല്‍-ഖാദി അവതരിപ്പിച്ചത്. എന്നാല്‍ അതിന് ശേഷം ഇന്നേവരെ ഇദ്ദേഹത്തെ തേടിയെത്തിയിരിക്കുന്ന വേഷങ്ങളെല്ലാം തന്നെ ഇസ്ലാമിക് ഭീകരന്റെ വേഷങ്ങള്‍. അറബ് വംശജനായ മുസ്ലിം ഭാവങ്ങളുള്ള നടന്മാരില്ലാത്തതിനാല്‍ ഇസ്ലാമിക ഭീകരരെ അവതരിപ്പിക്കാന്‍ പറ്റിയ നടന്മാരെ കിട്ടാതിരുന്ന ഹോളീവുഡ് സിനിമയ്ക്ക് അല്‍-ഖാദി അവിഭാജ്യ ഘടകമായതും ഇങ്ങനെയാണ്. ഇത്രയും കാലത്തിനിടെയില്‍ 30 ചിത്രങ്ങളിലാണ് അല്‍-ഖാദിയെ തീവ്രവാദിയായി അഭിനയിക്കാന്‍ ക്ഷണിച്ചത്. ഓസ്‌കാര്‍ നേടിയ ലാ ലാ ലാന്‍ഡില്‍ പോലും. എന്നാല്‍ സ്റ്റീരിയോ ടൈപ്പ് ആകുന്നതിലെ മടിമൂലം പലതു ഉപേക്ഷിക്കുകയായിരുന്നു.

ഹോളീവുഡില്‍ നായകനാകണമെന്ന ആഗ്രഹമൊക്കെ തനിക്കുമുണ്ടെങ്കിലും വംശീയമായ തന്റെ പ്രത്യേകതയെ പരമാവധി ഉപയോഗിക്കാന്‍ തന്നെയാണ് തന്റെ തീരുമാനമെന്ന് അല്‍-ഖാദി പറയുന്നു. ഒന്നുകില്‍ താടി വളര്‍ത്തിയ ഭീകരന്‍ അല്ലെങ്കില്‍ പര്‍ദ്ദയ്ക്കുള്ളില്‍ ബോംബ് ഒളിപ്പിച്ച് വച്ചെത്തുന്ന വ്യക്തി ഇത്തരം വേഷങ്ങളാണ് എല്ലാക്കാവും ഇദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.

സെപ്തംബര്‍ 11 ആക്രമണത്തിന് ശേഷമാണ് അറബ് വംശജര്‍ക്ക് ഹോളീവുഡ് സിനിമയില്‍ കൂടുതലായും അവസരങ്ങള്‍ ലഭിച്ചതെന്നും ഇത് ഇസ്ലാമിക ഭീകരരെ ചിത്രീകരിക്കുന്നതിനായായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കൂടുതല്‍ വായിക്കാന്‍

https://goo.gl/vMPuJR

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍