UPDATES

വായിച്ചോ‌

സാമൂഹിക മാധ്യമങ്ങളില്‍ നിന്നു പകര്‍ത്തിയ ചിത്രങ്ങള്‍ പോണ്‍ സൈറ്റുകളിലേക്ക്

ഭീഷണിപ്പെടുത്തി പണം തട്ടുന്ന സൈബര്‍ ചതിക്കുഴികള്‍

ദക്ഷിണ ഡല്‍ഹിയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഒരു ദിവസം തനിക്ക് ലഭിച്ച ലിങ്ക് തുറന്നപ്പോള്‍ ഞെട്ടിപ്പോയി. തന്റെ അശ്ലീല ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു ഈ ലിങ്ക്. അതിന് പിന്നാലെ പെണ്‍കുട്ടിക്ക് അജ്ഞാതനില്‍ നിന്നും സന്ദേശവുമെത്തി. പണം നല്‍കിയാല്‍ ഈ വീഡിയോകളെല്ലാം നീക്കം ചെയ്യാം.

സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. സമൂഹമാധ്യമങ്ങളില്‍ പകര്‍ത്തിയെടുത്ത കുട്ടിയുടെ ചിത്രങ്ങള്‍ ഈ വീഡിയോകളിലേക്ക് കൂട്ടിചേര്‍ക്കുകയായിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. അടുത്തകാലത്തായി ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി സൈബര്‍ ക്രൈം വിദഗ്ധര്‍ അറിയിച്ചു. നിരാശരായ കാമുകന്മാരോ ശത്രുതയുള്ള പരിചയക്കാരോ വൈരാഗ്യം തീര്‍ക്കാനാണ് മുഖ്യമായും ഇത് ചെയ്യുന്നത്. അതേസമയം ഇപ്പോള്‍ ചില സംഘങ്ങള്‍ എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗമായും ഇതിനെ കാണുന്നുണ്ട്.

ഇത്തരം വീഡിയോകള്‍ കൂടുതല്‍ പേരിലേക്കെത്താതിരിക്കാന്‍ ഇരകള്‍ പരാതി നല്‍കാതെ പണം നല്‍കി ഒതുക്കി തീര്‍ക്കുകയാണ് പതിവ്. ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും വളരെ കുറച്ച് മാത്രം സുഹൃത്തുക്കളുടെ ഒരു പെണ്‍കുട്ടിയുടെ ചിത്രങ്ങളും ഇത്തരത്തില്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് സൈബര്‍ ക്രൈം വിദഗ്ധന്‍ കിസ്ലെ ചൗധരി അറിയിച്ചു.

ഈ പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ക്കല്ലാതെ മറ്റാര്‍ക്കും ഈ ചിത്രങ്ങള്‍ കാണാന്‍ പോലും സാധിക്കില്ലെന്നിരിക്കെയാണ് ഇത്. ഫോട്ടോ എക്‌സട്രാക്ടര്‍ പോലുള്ള ഓണ്‍ലൈന്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് കുട്ടിയുടെ ചിത്രങ്ങള്‍ ഇതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ മോഷ്ടിച്ചതെന്നും സൈബര്‍ സെല്‍ കണ്ടെത്തി. പെണ്‍കുട്ടി പലപ്പോഴായി ദൃശ്യങ്ങള്‍ ഇല്ലതാക്കാന്‍ ഈ സംഘത്തിന് ഏഴ് ലക്ഷത്തോളം രൂപ നല്‍കിയെങ്കിലും ഇവര്‍ ലിങ്ക് ഇല്ലാതാക്കാന്‍ തയ്യാറായില്ല.

ഇത്തരം സൈബര്‍ കുറ്റവാളികള്‍ക്ക് പണം നല്‍കുന്നത് ആ കുറ്റകൃത്യത്തിനുള്ള പ്രോത്സാഹനമാകുമെന്നും അതിനാല്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടതുണ്ടെന്നുമാണ് അവര്‍ പറയുന്നു.

കൂടുതല്‍ വായിക്കാം: https://goo.gl/ABvCBK

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍