UPDATES

അമേരിക്കയില്‍ ഇമാമിനെയും സഹായിയേയും വെടിവച്ചു കൊന്നു

അഴിമുഖം പ്രതിനിധി

ന്യുയോര്‍ക്കിലെ ക്യൂന്‍സില്‍ ഒരു മുസ്ലിം പുരോഹിതനും അദ്ദേഹത്തിന്റെ സഹായിയും അജ്ഞാതനായ അക്രമിയുടെ വെടിയേറ്റു കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെയാണ് ഇമാം മൗലാന അകോന്‍ജി(55), സഹായി താര ഉദ്ദിന്‍(64) എന്നിവര്‍ കൊല്ലപ്പെട്ടത്. സാധാരണക്കാര്‍ വസിക്കുന്ന ക്യൂന്‍സിലെ ഓസോണ്‍ പാര്‍ക്കിന് അടുത്തുള്ള അല്‍-ഫുര്‍കാന്‍ ജുമ മസ്ജിദിനു സമീപമുള്ള തെരുവില്‍വച്ചാണ് ഇരുവര്‍ക്കും നേരെ ആക്രമണം ഉണ്ടായത്. തലയ്ക്കാണ് വെടിയേറ്റത്. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ഇരുവരും മരിച്ചു.

ബംഗ്ലാദേശ് സ്വദേശിയായ ഇമാം അകോന്‍ജി രണ്ടു വര്‍ഷം മുമ്പാണ് ന്യുയോര്‍ക്കില്‍ എത്തുന്നത്. ഓസോണ്‍ പാര്‍ക്കില്‍ താമസിക്കുന്ന ബംഗ്ലാദേശി സമൂഹം അല്‍-ഫുര്‍ഖാന്‍ പള്ളിയിലാണ് സ്ഥിരമായി വരുന്നത്.

ഇമാമിന്റെ കൊലയ്ക്കു പിന്നില്‍ അമേരിക്കയില്‍ വളരുന്ന മുസ്ലിം വിദ്വേഷം തന്നെയാണെന്നാണു അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നത്. എന്നാല്‍ പ്രതിയാരാണെന്നു പൊലീസിന് ഇതുവരെ കണ്ടെത്താനായില്ല. അന്വേഷണം നടക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍