UPDATES

പാനായിക്കുളം സിമി ക്യാമ്പ്; പ്രതികള്‍ക്ക് ജീവപര്യന്തം

അഴിമുഖം പ്രതിനിധി

പാനായിക്കുളം സിമി കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പ്രതികള്‍ക്ക് ജീവപര്യന്തം. ഒന്നും രണ്ടും പ്രതികള്‍ക്ക് 14 വര്ഷം തടവും 30000 രൂപ വീതം പിഴയുമാണ്  കോടതി വിധിച്ചിരിക്കുന്നത്. മൂന്നു മുതല്‍ അഞ്ചു വരെ പ്രതികള്‍ക്ക് 12 വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. കൂടാതെ   എറണാകുളം എന്‍ഐഎ കോടതിയാണ് അവസാനഘട്ട വിധി പ്രഖ്യാപിച്ചത് . എന്‍ഐഎ കോടതി ജഡ്ജി കെഎം ബാലചന്ദ്രനാണ് വിധി പ്രസ്താവിച്ചത്. 2006 ഓഗസ്റ്റ് 15നാണ് പാനായിക്കുളത്ത് സിമി യോഗം ചേര്‍ന്നത്‌.   പ്രതികളില്‍ അബ്ദുള്‍ റാഫിഖ്, അന്‍സാര്‍ നഖ്വി എന്നിവര്‍ക്കെതിരെ രാജ്യ ദ്രോഹകുറ്റവും മറ്റ് പ്രതികളായ പി എ ഷാദുലി, നിസാമുദ്ദീന്‍, ഷമാം എന്നിവ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളും തെളിയിക്കപ്പെട്ടിട്ടുണ്ട്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍