UPDATES

എഡിറ്റര്‍

അഭയാര്‍ഥി പ്രവാഹം മൂലം യൂറോപ്പിലുണ്ടായ മാറ്റങ്ങള്‍ എന്തൊക്കെ?

Avatar

2015 മെയ് മുതല്‍ 2016 ജൂലൈ വരെയുള്ള കാലഘട്ടത്തില്‍ പത്ത് ലക്ഷത്തിലേറെ ആളുകളാണ് യൂറോപ്പിലേക്ക് കുടിയേറിയത് എന്നാണ് കണക്കുകള്‍. കുടിയേറിയവരില്‍ കൂടുതലും സിറിയ, അഫ്ഗാനിസ്ഥാന്‍, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഈ രാജ്യങ്ങളില്‍ നിലവിലുള്ള ആഭ്യന്തര പ്രശ്‌നങ്ങള്‍ തന്നെയാണ് സ്വന്തം നാടും വീടും വിട്ട് മറ്റൊരു രാജ്യത്തേക്ക് കുടിയേറുവാന്‍ ഇവിടെയുള്ള ആളുകളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളും ഇത്തരം കുടിയേറ്റക്കാരെയും കുടിയേറ്റക്കാരുടെ ഇപ്പോഴുള്ള ഈ ഒഴുക്കിനേയും എങ്ങനെ കൈകാര്യം ചെയ്യും എന്ന ചര്‍ച്ചയിലാണ്.

പ്യൂ റിസേര്‍ച്ച് സെന്ററിന്റെ കണക്കുകള്‍ പ്രകാരം ചില രാജ്യങ്ങളില്‍ ആകെ ജനസംഖ്യയില്‍ ഒരു ശതമാനത്തിന്റെ എങ്കിലും വര്‍ധന കുടിയേറ്റപ്രവാഹം കൊണ്ട് ഉണ്ടായിട്ടുണ്ട്. ഒരു ശതമാനം എന്നത് അത്ര വലിയ സംഖ്യ അല്ലെങ്കിലും പാശ്ചാത്യ രാജ്യങ്ങളുടെ ജനസംഖ്യ വച്ച് നോക്കിയാല്‍ ഇത് വലിയ സംഖ്യ തന്നെയാണ്. സ്വീഡനില്‍ നിലവില്‍ മൊത്തം ജനസംഖ്യയില്‍ 16.8 ശതമാനം ആളുകള്‍ കുടിയേറിപ്പാര്‍ത്തവരാണ്. 2016ല്‍ ഇത് 18.3 ശതമാനമായി ഉയരുമെന്നും പ്യൂ റിസേര്‍ച്ച് സെന്റര്‍ പറയുന്നു. ഓസ്ട്രിയയുടെയും നോര്‍വേയുടെയും അവസ്ഥ മറ്റൊന്നല്ല. ഈ രണ്ട് രാജ്യങ്ങളിലും 15 ശതമാനത്തിന് മുകളിലാണ് കുടിയേറ്റക്കാരുടെ എണ്ണം. എന്നാല്‍ കുടിയേറ്റക്കാര്‍ക്ക് പ്രവേശിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്ന ജര്‍മനിയില്‍ 0.7 ശതമാനം മാത്രമാണ് ജനസംഖ്യയില്‍ ഉണ്ടായ വര്‍ധന.

ഈ കണക്കുകള്‍ എല്ലാം പരിഗണിച്ച് പ്യൂ റിസേര്‍ച്ച് സെന്റര്‍ മൊത്തം യൂറോപ്പിന്റെ പുതിയ മാപ്പ് തയ്യാറാക്കിയിരിക്കുകയാണ്.

കൂടുതല്‍ വായനക്ക്:

 http://goo.gl/pRhsrE

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍