UPDATES

സിനിമ

‘ഇമ്മിണി ബല്യ ബോംബ് കഥ’-യുമായി ടെക്നോപാര്‍ക്കിലെ ടെക്കികള്‍

പ്രദീപ് പി കെ എന്ന ഫേസ്ബുക് ആക്ടിവിസ്റ്റിന്റെ പോസ്റ്റ് ഒപ്പിക്കുന്ന പൊല്ലാപ്പുകളാണ് ചിത്രത്തില്‍

ടെക്നോപാര്‍ക്ക് ജീവനക്കാരനായ ജോഫിന്‍ വര്‍ഗീസിന്റെ ‘ഇമ്മിണി ബല്യ ബോംബ് കഥ’ എന്ന ഷോര്‍ട്ട് ഫിലിം പ്രമേയത്തിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമാകുന്നു. ഫേസ്ബുക്കിലും സോഷ്യല്‍ മീഡിയയിലും മാത്രം ഇടപെടുന്ന, യഥാര്‍ഥ ലോകവുമായി ബന്ധമില്ലാതെ ജീവിക്കുന്നവരെ കളിയാക്കി എടുത്ത ആക്ഷേപ ഹാസ്യ സിനിമയാണിത്.

ബലാത്സംഗ കുറ്റത്തിന് പൊന്നു ചാമിക്ക് കോടതി വധ ശിക്ഷ വിധിക്കാത്തതില്‍ പ്രതിഷേധിച്ചു, അവനെ വിട്ടു തന്നാല്‍ കൊല്ലാന്‍ റെഡി ആണെന്ന് ഫേസ്ബുക് പോസ്റ്റിടുന്ന പ്രദീപ് പി കെ എന്ന ഫേസ്ബുക് ആക്ടിവിസ്റ്റിന്റെ പോസ്റ്റ് ഒപ്പിക്കുന്ന പൊല്ലാപ്പുകളാണ് ചിത്രത്തില്‍. അതോടൊപ്പം അന്ധവിശ്വാസങ്ങളെയും ബംഗാളികളോടുള്ള മലയാളികളുടെ പെരുമാറ്റത്തെയും ചിത്രം പരിഹസിക്കുന്നുമുണ്ട്.

ടെക്‌നോപാര്‍ക്കില്‍ നടന്ന കേരളത്തിലെ ഐ ടി ജീവനക്കാര്‍ക്കായുള്ള പ്രതിധ്വനിയുടെ ക്വിസ ഷോര്‍ട്ട് ഫില്‍ ഫെസ്റ്റിവലില്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡിന് ഈ ചിത്രം അര്‍ഹമായിരുന്നു. പുനലൂര്‍ ഇളമ്പല്‍ ബ്രേദേഴ്‌സ് അണിയച്ച് ഒരുക്കിയ ഈ ചെറു സിനിമക്ക് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ടെക്‌നോപാര്‍ക്കില്‍ യു എസ് ടി ഗ്ലോബലില്‍ ജോലി ചെയുന്ന ജോഫിന്‍ വര്‍ഗീസ് ആണ്. കഴിഞ്ഞ ആഴ്ച്ച തിരുവനന്തപുരത്തു വച്ച് നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമ സംവിധായകന്‍ സിദ്ദിക്ക് ഈ ചിതം യൂട്യൂബില്‍ ലോഞ്ച് ചെയ്തു.

യു എസ് ടി ഗ്ലോബലിലെ തന്നെ മിഥുന്‍ലാല്‍ ആണ് ക്യാമറ കൈകാര്യം ചെയ്തത്. ശ്രീജിത്ത്, രാജേഷ് ഇളമ്പല്‍, അജികുമാര്‍ എന്നിവര്‍ ആണ് ഈ ലഘു ചിത്രത്തില്‍ മുഖ്യവേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. ഇത് ജോഫിന്റെ മൂന്നാമെത്ത ലഘു ചിത്രമാണ്. 18 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രം ഇതുവരെ അയ്യായിരത്തില്‍ അധികം പേര് യൂട്യൂബില്‍ കണ്ടു കഴിഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍