UPDATES

കായികം

2016 കളിമുറ്റങ്ങളോട് വിടപറയുമ്പോള്‍

സാക്ഷിയും സിന്ധുവും രാജ്യത്തിന്റെ അഭിമാനമായി. മലയാളിക്ക് ആഘോഷിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ്

സോക്കര്‍ പൂരത്തിലൂടെ മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു വര്‍ഷം സമ്മാനിച്ചാണ് 2016 വിടപറയുന്നത്. ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എന്ന കൊമ്പന്‍മാര്‍ മഞ്ഞകടല്‍തീര്‍ത്ത വര്‍ഷം. ഐ.എസ്.എല്ലിന്‌റെ മൂന്നാം സീസണില്‍ ചാരത്തില്‍ നിന്ന് പറന്നുയര്‍ന്നൊരു ടീം ഫൈനലില്‍ എത്തുന്നു. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തത്തോട് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തോല്‍വി ഏറ്റുവാങ്ങുന്നു. കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഫൈനല്‍ മത്സരം കളിക്കുമെന്ന് ആരും വിചാരിച്ചിരുന്നില്ല. തന്ത്രങ്ങള്‍ മെനഞ്ഞ സ്റ്റീവ് കോപ്പല്‍ എന്ന കോച്ചിനും തോല്‍വികളില്‍ നിന്ന് പിടിച്ചുയര്‍ത്തിയ ആരാധകര്‍ക്കും അവകാശപ്പെടാം ബ്ലാസ്റ്റേഴ്‌സിനെ ഫൈനല്‍ പ്രവേശം. ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കാനായി കേരള ബ്ലാസ്റ്റേഴ്‌സിന്. ആദ്യ സീസണിനും കല്‍ക്കത്തയോട് ഫൈനലില്‍ തോല്‍വി സമ്മതിക്കേണ്ടി വന്നിരുന്നു കേരളാ ബ്ലാസ്‌റ്റേഴ്‌സിന്. എല്ലാവരും എഴുതിതള്ളിയ ഒരു ടീം അവസാനനിമിഷം വരെ കേരളക്കരയ്ക്ക് സന്തോഷത്തിന്റെയും ആവേശത്തിന്റെയും അലകള്‍ സമ്മാനിച്ചു.

2016 ഡിസംബര്‍ 19 ചരിത്ര ദിവസമായിരുന്നു. കരുണ്‍ നായര്‍ എന്ന ചെങ്ങന്നൂര്‍കാരനായ ചെറുപ്പക്കാരന്റേതായിരുന്നു ആദിനം. ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരായി മാറി അദ്ദേഹം. ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 303 റണ്‍സ് ചരിത്രത്തിന്റെ ഏടുകളിലെ അവിസ്മരണീയമായ മുഹുര്‍ത്തമാണ്. ഇന്ത്യന്‍ ക്രിക്കറ്റിനു വലിയ പ്രതീക്ഷകള്‍ നല്‍കുന്ന ഒരു താരത്തിന്‌റ ഉദയമായിരുന്നു ചെന്നൈയില്‍ അന്ന്.

2016 ലെ റിയോ ഒളിംമ്പിക്‌സിലും രാജ്യത്തിന് അഭിമാനിക്കാനേറേയുണ്ട്. ഫ്രീ സ്റ്റൈല്‍ ഗുസ്തയില്‍ വെങ്കലമെഡല്‍ നേടി സാക്ഷി മാലിക് രാജ്യത്തിന്റെ അഭിമാനമായി. ഗുസ്തയില്‍ ഒളിമ്പിക്‌സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി സാക്ഷി. ബാഡ്മിന്റണില്‍ വെള്ളി നേടി പി.വി സിന്ധു എന്ന താരവും രാജ്യത്തിന്റെ ഓമനയായി. ഒളിമ്പിക്‌സില്‍ വെള്ളി നെടുന്ന ആദ്യ ഇന്ത്യന്‍വനിത എന്ന ബഹുമതി അങ്ങനെ സിന്ധുവിനെ തേടിയെത്തി.

കബഡി ലോകകപ്പില്‍ ഇന്ത്യ ഹാട്രിക്ക് അടിച്ച വര്‍ഷമായിരുന്നു 2016.ഫൈനലില്‍ ഇറാനെയാണ് ഇന്ത്യതോല്‍പ്പിച്ചത്.

2016ല്‍ നടന്ന ട്വന്റ്- 20 ലോകകപ്പ് വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കി. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് വെസ്റ്റ് ഇന്‍ഡീസ് രണ്ടാം തവണയും കപ്പില്‍ മുത്തമിട്ടത്. ട്വന്റി-20 വനിത ലോകകപ്പും വിന്‍ഡീസിനു തന്നെയായിരുന്നു. അവഗണയുടെ നാട്ടില്‍ നിന്ന് കളിമുറ്റത്ത് എത്തിയ കരിബിയല്‍ കളിക്കാര്‍ക്ക് സുവര്‍ണവര്‍ഷമായിരുന്നു 2016.

കോപ്പഅമേരിക്ക ഫുട്‌ബോളില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി ചിലി കിരീടം ചൂടി. പെനാല്‍ട്ടി ഷുട്ടൗട്ടിലായിരുന്നു ചിലിയുടെ വിജയം. തോല്‍വിയില്‍ മനംനൊന്ത് ലയണല്‍ മെസ്സി ഫുട്‌ബോള്‍ അവസാനിപ്പക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പിന്നീട് തീരുമാനം വേണ്ടെന്നുവച്ചു.

യൂറോകപ്പ് കിരീടം പോര്‍ച്ചുഗല്‍ സ്വന്തമാക്കി.ഫ്രാന്‍സിനെ 1-0 പരാജയപ്പെടുത്തിയാണ് പോര്‍ച്ചുഗല്‍ യൂറോപ്പിന്റെ രാജാക്കന്മാരായത്. ആദ്യമായി യൂറോകപ്പ് നേടിയ പോര്‍ച്ചുഗല്‍ ടീം ആഹ്ലാദത്തിന്റെ അമരത്തായിരുന്നു.

ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന കണ്ടെത്തിലിനെ തുടര്‍ന്ന് ഇന്ത്യന്‍ ഗുസ്തിതാരം നര്‍സിങ് യാദവിനെ അന്താരാഷ്ട്രകായിക കോടതി നാലുവര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യന്‍ കായികമേഖലയില്‍ കാരിനിഴല്‍ പടര്‍ത്തി. മറിയ ഷറപ്പോവയും ഉത്തേജക മരുന്ന് ഉപയോഗത്തിന് പിടിയിലായി. അന്തരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ രണ്ട് വര്‍ഷത്തെ വിലക്ക് പിന്നീട് കുറച്ച് നല്‍കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍