UPDATES

പ്രവാസം

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ജിസിസി രാജ്യങ്ങള്‍ നികുതി ചുമത്തുന്നു

അഴിമുഖം പ്രതിനിധി

ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ ആറ് രാജ്യങ്ങള്‍ ആദ്യമായി ജനങ്ങള്‍ക്കുമേല്‍ നികുതി ചുമത്തുന്നു. ജിസിസിയിലെ സൗദി അറേബ്യ, കുവൈറ്റ്, ബഹറിന്‍, ഒമാന്‍, യുഎഇ എന്നീ രാജ്യങ്ങളാണ് സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ വാറ്റ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. സൈനിക നീക്കങ്ങളും ഇടിയുന്ന ആഗോള എണ്ണ വിലയും ആണ് ഈ രാജ്യങ്ങളെ പൗരന്‍മാര്‍ക്കുമേല്‍ നികുതി ചുമത്തുന്നതില്‍ ഈ രാജ്യങ്ങളെ കൊണ്ടെത്തിച്ചത്. ബജറ്റ് കമ്മി നികത്തുന്നതിനായി സൗദി ആഗോള നിക്ഷേപ ഫണ്ടുകളില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ പിന്‍വലിച്ചിരുന്നു.

സിറിയയിലെ വിമതരെ നേരിടാനും യെമനില്‍ ഇറാന്റെ പിന്തുണയോടെയുള്ള റബല്‍ ശല്യം നേരിടാനും സൗദി മുന്‍കൈയെടുത്തിരുന്നു. ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് സൗദിക്കുമേല്‍ വരുത്തി വച്ചിരിക്കുന്നത്. കൂടാതെ ഈ ആഴ്ച എണ്ണയുടെ വില ബാരലിന് 40 ഡോളറിനോട് അടുത്ത് എത്തുകയും ചെയ്തു. എണ്ണയുടേയും വാതകത്തിന്റേയും മേലുള്ള അമിതാശ്രയം കുറയ്ക്കാന്‍ നികുതിവല്‍ക്കരണം സഹായിക്കുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ കരുതുന്നു.

അടുത്ത മൂന്നുവര്‍ഷം കൊണ്ട് വാറ്റ് നടപ്പിലാക്കാനാണ് കൗണ്‍സിലിന്റെ തീരുമാനം. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സേവനങ്ങള്‍, 94 ഭക്ഷ്യവസ്തുക്കള്‍ എന്നിവയെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കള്ളക്കടത്തും മത്സരം ഒഴിവാക്കാനും ആണ് ഒരേ സമയം നികുതി നടപ്പിലാക്കാന്‍ എല്ലാ രാജ്യങ്ങളും തീരുമാനിച്ചത്.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍