UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസിന്റെ പ്രചാരകനായി എട്ടുവര്‍ഷമായി അബോധാവസ്ഥയിലുള്ള പ്രിയ രഞ്ജന്‍ ദാസ് മുന്‍ഷിയും

അഴിമുഖം പ്രതിനിധി

പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരകരുടെ പട്ടികയില്‍ എട്ടുവര്‍ഷമായി അബോധാവസ്ഥയില്‍ കഴിയുന്ന പ്രിയ രഞ്ജന്‍ ദാസ് മുന്‍ഷിയും. ഏപ്രില്‍-മെയ് മാസങ്ങളിലാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മുന്‍മന്ത്രിയും എംപിയുമായ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയുടെ പേര് 90 അംഗ പാനലില്‍ പൂര്‍ണമായും അബദ്ധത്തില്‍പ്പെട്ടതല്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

പട്ടികയില്‍ പത്തൊമ്പതാമതായാണ് അദ്ദേഹത്തിന്റെ പേര് ചേര്‍ത്തിരിക്കുന്നത്. 2008-ല്‍ പക്ഷാഘാതം വന്ന അദ്ദേഹം അന്നുമുതല്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്.

മുന്‍ഷി രോഗകിടക്കയില്‍ ആയതിനുശേഷം ഭാര്യ ദീപ ദാസ്മുന്‍ഷി രാഷ്ട്രീയത്തില്‍ സജീവമാകുകയും ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിക്കുകയും യുപിഎ സര്‍ക്കാരില്‍ മന്ത്രിയാകുകയും ചെയ്തിരുന്നു. അവര്‍ പ്രചാരണ കമ്മിറ്റിയുടെ കോ-ചെയര്‍പേഴ്‌സണ്‍ കൂടിയാണ്.

ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവിന്റെ പേര് പട്ടികയിലുള്ളത് ശ്രദ്ധയില്‍പ്പെട്ട അവര്‍ പാര്‍ട്ടി നേതൃത്വവുമായി സംസാരിക്കുകയും പേര് ഒഴിവാക്കിയശേഷം പുതുക്കിയ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് നേതാവായ അദ്ദേഹത്തിന്റെ പേര് പ്രചാരണ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതില്‍ എന്താണെന്ന ചോദ്യമാണ് കോണ്‍ഗ്രസ് നേതാവായ സി പി ജോഷി ചോദിക്കുന്നത്.

കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രിയായിരിക്കവേയാണ് മുന്‍ഷി രോഗബാധിതനാകുന്നത്. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിന്റെ ജനപ്രിയ നേതാവായിരുന്ന അദ്ദേഹം. അദ്ദേഹത്തിന്റെ മസ്തിഷ്‌കത്തിന്റെ ഒരുഭാഗത്തേക്കുള്ള രക്തയോട്ടം നിലച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ശരീര ഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ട്രക്കിയോസ്റ്റോമി ട്യൂബിലൂടെയാണ് അദ്ദേഹം ശ്വസിക്കുന്നത്. കുഴലിലൂടെയാണ് അദ്ദേഹത്തിന് ഭക്ഷണം നല്‍കുന്നതും. പരിസരത്തെ കുറിച്ച് യാതൊരു ബോധവും അദ്ദേഹത്തിനില്ല.

ചികിത്സയ്ക്കായി കുടുംബം അദ്ദേഹത്തെ ജര്‍മ്മനിയില്‍ കൊണ്ടുപോയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍