UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി അന്വേഷണ കമ്മീഷനെ കേന്ദ്രം റദ്ദാക്കി

അഴിമുഖം പ്രതിനിധി

കേന്ദ്രമന്ത്രി അരുണ്‍ ജെറ്റ്‌ലി ഉള്‍പ്പെട്ട ദല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കാന്‍ ദല്‍ഹി സര്‍ക്കാര്‍ നിയോഗിച്ച സമിതി ഭരണഘടനാ വിരുദ്ധമെന്ന് കേന്ദ്ര സര്‍ക്കാര്‍. ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരും ആംആദ്മി പാര്‍ട്ടി നേതൃത്വം നല്‍കുന്ന ദല്‍ഹി സര്‍ക്കാരും തമ്മിലെ ഏറ്റമുട്ടലിന് പുതിയ മുഖം നല്‍കുകയാണ് ഈ റദ്ദാക്കല്‍ തീരുമാനം.

ജെറ്റ്‌ലി ദല്‍ഹി ആന്റ് ക്രിക്കറ്റ് അസോസിയേഷന്റെ തലവനായിരിക്കേ 13 വര്‍ഷം നടന്ന അഴിമതിയെ കുറിച്ച് ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് കെജ്രിവാളിന് എതിരെ മന്ത്രി ജെറ്റ്‌ലി മാനനഷ്ട കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഡിഡിസിഎയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനുള്ള അധികാരം ദല്‍ഹി സര്‍ക്കാരിന് ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നു.

ഇതേതുടര്‍ന്ന് അഴിമതിക്കെതിരായ പോരാട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിബദ്ധതയെ ചോദ്യം ചെയ്തു കൊണ്ട് ആംആദ്മി പാര്‍ട്ടി നേതാവ് അശുതോഷ് ട്വീറ്റ് ചെയ്തു.

അഴിമതിയെ കുറിച്ച് അന്വേഷിക്കാന്‍ ഡിസംബറിലാണ് മുന്‍ സോളിസിറ്റര്‍ ജനറലായ ഗോപാല്‍ സുബ്രഹ്മണ്യത്തെ നിയമിച്ചത്. ആംആദ്മി ഉന്നയിച്ച ആരോപണങ്ങള്‍ മുന്‍ ക്രിക്കറ്റും ബിജെപി എംപിയുമായ കീര്‍ത്തി ആസാദും ജെറ്റ്‌ലിക്ക് എതിരെ ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്ന് കീര്‍ത്തി ആസാദിനെ പാര്‍ട്ടിയില്‍ നിന്ന് ബിജെപി സസ്‌പെന്‍ഡ് ചെയ്തു. ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്നും ആസാദ് ആവശ്യപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍