UPDATES

ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നല്‍കിക്കൊണ്ട് മുംബൈ ഹൈക്കോടതി

അഴിമുഖം പ്രതിനിധി

ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നല്‍കിക്കൊണ്ട് മുംബൈ ഹൈക്കോടതി ഉത്തരവ്. ഇതിനു സുരക്ഷ ഒരുക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. സ്ത്രീകള്‍ക്ക് ദര്‍ഗയില്‍ പ്രവേശനം നിഷേധിക്കുന്നത് മൌലികാവകാശങ്ങളുടെ ലംഘനമാണ് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് വിഎം കനാടെ, രേവതി മോഹിതെ-ദേരെ എന്നിവര്‍ ആണ് ഈ കേസ് പരിഗണിച്ചത്. ആറാഴ്ചക്കുള്ളില്‍ ഇത് നടപ്പിലാക്കണം എന്നും കോടതി അറിയിച്ചു.

ഭാരതീയ മുസ്ലിം മഹിളാ ആന്തോളന്‍ എന്ന സംഘടനയ്ക്ക് വേണ്ടി നൂര്‍ജഹാന്‍ നിയാസ്, സാക്കിയ സോമന്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് കോടതി സുപ്രധാനവും വലിയൊരു മാറ്റത്തിനു കാരണവും ആയേക്കാവുന്ന ഈ വിധി പ്രഖ്യാപിച്ചത്, 2002ല്‍ നിലനിന്നിരുന്നത് പോലെ സ്ത്രീകള്‍ക്കും ദര്‍ഗയില്‍ പ്രവേശനം ലഭ്യമാക്കണം എന്നായിരുന്നു മുസ്ലിം വനിതകള്‍ കോടതിയെ ബോധിപ്പിചിരുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍