UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജധാനി എക്‌സ്പ്രസില്‍ യാത്രക്കാര്‍ക്ക് മയക്കുമരുന്ന് നല്‍കി 12 ലക്ഷം രൂപ കവര്‍ന്നു

കഴിഞ്ഞ ഏപ്രിലില്‍ ഡല്‍ഹിയില്‍ നിന്നും പാട്‌നയിലേക്ക് പോയ രാജധാനി എക്‌സ്പ്രസിലും ബിഹാറില്‍ വച്ച് കവര്‍ച്ച നടന്നിരുന്നു

മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന രാജധാനി എക്‌സ്പ്രസില്‍ യാത്രക്കാര്‍ക്ക് മയക്കുമരുന്ന് നല്‍കി 12 ലക്ഷം രൂപ കവര്‍ന്നതായി പരാതി. ട്രെയിന്‍ ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നത്.

ആറ് യാത്രക്കാരാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നതെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റെയില്‍വേ പോലീസ് ഫോഴ്‌സ് അറിയിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ഡല്‍ഹിയില്‍ നിന്നും പാട്‌നയിലേക്ക് പോയ രാജധാനി എക്‌സ്പ്രസിലും ബിഹാറില്‍ വച്ച് കവര്‍ച്ച നടന്നിരുന്നു.

സ്വര്‍ണവും പണവും ഉള്‍പ്പെടെ ലക്ഷങ്ങളാണ് അന്ന് ഉറങ്ങിക്കിടന്ന യാത്രക്കാരില്‍ നിന്നും മോഷ്ടിക്കപ്പെട്ടത്. രാജ്യത്തെ പ്രധാന റെയില്‍വേ സര്‍വീസ് ആയ രാജധാനിയിലെ സുരക്ഷ പുതിയ സംഭവത്തോടെ വീണ്ടും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍