UPDATES

ഷീന കൊല്ലപ്പെടുമ്പോള്‍ സഹോദരനും മുംബയില്‍ ഉണ്ടായിരുന്നു

അഴിമുഖം പ്രതിനിധി

ഷീന ബോറ കൊല്ലപ്പെട്ട ദിവസം താനും മുംബയില്‍ ഉണ്ടായിരുന്നുവെന്ന് സഹോദരന്‍ മൈക്കേല്‍ ബോറ പൊലീസിന് മൊഴി നല്‍കി. താനായിരുന്നു ഇന്ദ്രാണിയുടെ അടുത്ത ലക്ഷ്യമെന്ന് മൈക്കേല്‍ പൊലീസിനോട് പറഞ്ഞു. ഷീനയെ കൊലപ്പെടുത്തിയ കേസില്‍ അമ്മ ഇന്ദ്രാണി മുഖര്‍ജിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2012 ഏപ്രിലില്‍ 24-നാണ് ഷീന കൊല്ലപ്പെടുന്നത്. ഗുവഹാത്തിയില്‍ നിന്നും മുംബയില്‍ എത്തിയ മൈക്കേലും ഈ കേസില്‍ അറസ്റ്റിലായ സഞ്ജീവ് ഖന്ന താമസിച്ചിരുന്ന ഹോട്ടലിലാണ് അന്നേ ദിവസം തങ്ങിയിരുന്നത്. ഇന്ദ്രാണിയുടെ രണ്ടാമത്തെ ഭര്‍ത്താവാണ് ഖന്ന. സാമ്പത്തിക കാര്യങ്ങള്‍ സംസാരിക്കുന്നതിനായി അമ്മ ഇന്ദ്രാണി തന്നെ മുംബയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്ന് മൈക്കേല്‍ പറഞ്ഞു. ഹോട്ടലില്‍ വച്ച് മയക്കുമരുന്ന് ചേര്‍ത്ത ജ്യൂസ് തനിക്ക് നല്‍കിയെന്നും സംശയം തോന്നിയ താന്‍ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസിനോട് പറഞ്ഞു. സഹോദരിയെ കൊലപ്പെടുത്തിയശേഷം തന്നെയും കൊല്ലാന്‍ ഇന്ദ്രാണിയും ഖന്നയും പദ്ധതിയിട്ടിരുന്നതായി സംശയം ഉണ്ടെന്നും മൈക്കേല്‍ പൊലീസിനെ അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍