UPDATES

സയന്‍സ്/ടെക്നോളജി

ദിവസേന കാലത്ത് രണ്ട് ഡോസ് വീതം പ്രകൃതിയെ സേവിക്കുക

Avatar

അരിയാന യുഞ്ജുങ് ചാ
(വാഷിംഗ്ടണ്‍പോസ്റ്റ്)

‘ഒന്നു നില്‍ക്കൂ, ഈ വഴിയില്‍ ഉടനീളമുള്ള റോസ പുഷ്പങ്ങളുടെ മനോഹാരിത ഒന്നാസ്വദിക്കൂ’, അമേരിക്കയിലെ പ്രശസ്ത ഗായകനും ഗാന രചയിതാവുമായ മാക് ഡേവിസ് 1970ലെ പത്തു മുന്‍നിര ഗാനങ്ങളെക്കുറിച്ച് പരാമര്‍ശിക്കവെയാണ് മേല്‍പ്പറഞ്ഞ വരികള്‍ പാടിയത്. നമ്മുടെ ശാരീരിക, മാനസിക, സാമൂഹ്യ സ്വാസ്ഥ്യത്തിന് പ്രകൃതിയോട് എത്രമാത്രം ചേര്‍ന്ന് നില്‍ക്കുന്നുവോ അത്രമാത്രം നല്ലതാണെന്നു പറയപ്പെടുന്നു. ആസ്ത്മ രോഗത്തിനു പ്രതിവിധിയായും ആളുകളെ ഉന്മേഷവാന്‍മാരായി തുടരാനും വ്യായാമത്തിന് പ്രചോദനം നല്‍കാനും പ്രകൃതിയുടെ ഹരിതാഭയ്ക്ക് സാധിക്കും എന്ന് തെളിയിക്കുന്ന പഠനങ്ങള്‍ ഏറെ മുമ്പേ പുറത്തു വന്നിട്ടുണ്ട്. 

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പരിസ്ഥിതിയുമായി ഇണങ്ങിനിന്നുകൊണ്ടുള്ള ഏറെ ചികിത്സാ രീതികള്‍, ചികിത്സകര്‍, അതിനുള്ള ക്യാമ്പുകള്‍ എന്നിവയെല്ലാം നിലവില്‍ വന്നു. പക്ഷെ നമുക്ക് എത്രമാത്രം ആരോഗ്യം വേണമെന്നുള്ളതിനെക്കുറിച്ചുള്ള പഠനങ്ങളോ ഗവേഷണങ്ങളോ ഒന്നുപോലും നടന്നില്ല എന്ന് മാത്രം. 

ഒരു വ്യക്തിയുടെ ആരോഗ്യവും അവര്‍ ജീവിക്കുന്ന ആവാസവ്യവസ്ഥയും തമ്മില്‍ ബന്ധമുണ്ടെന്നു കണ്ടെത്തിക്കൊണ്ട് വൈറ്റ്ഹൗസ്, കാലാവസ്ഥ വ്യതിയാനവും പൊതുജനാരോഗ്യവും എന്ന പുതിയൊരു സംരംഭത്തിന് ഈ അടുത്തകാലത്ത് തുടക്കം കുറിച്ചിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട വിദഗ്ധരെ വിളിച്ചു, വിഷയം എങ്ങിനെ കൈകാര്യം ചെയ്യാം എന്നും എങ്ങനെ ഇതിനെ മുന്നോട്ടു കൊണ്ടുപോകണം എന്നുമെല്ലാം ഗവണ്‍മെന്റ് ചര്‍ച്ച ചെയ്തുകഴിഞ്ഞു. ബരാക് ഒബാമ തന്റെ മകള്‍ മലിയയുടെ ആസ്ത്മയുടെ പ്രശ്‌നങ്ങളും അതിലെ സ്വകാര്യ അനുഭവങ്ങളും പറഞ്ഞുകൊണ്ട് ഈ സംരംഭത്തിനു മുന്നിട്ടിറങ്ങി വന്നു.

ഒരു വ്യക്തിയുടെ ആവാസ വ്യവസ്ഥക്കനുസരിച്ച്; പ്രത്യേകിച്ച് ആഗോളകാലാവസ്ഥ വ്യതിയാനവും, കുടിയേറ്റങ്ങളും കൊണ്ടുണ്ടാകുന്ന മാറ്റങ്ങളില്‍ അതുമായി പൊരുത്തപ്പെട്ടു പോകാന്‍, അവരെ എത്തരത്തില്‍ സഹായിക്കാന്‍ സാധിക്കും എന്നതാണ് ഇവിടെ ചോദ്യം. ഇത് ഏറെ പ്രധാനമാണ്. കാരണം ഇന്ന് ബഹുഭൂരിപക്ഷം ആളുകളും നഗര പ്രദേശങ്ങളിലേക്ക് കുടിയേറ്റം നടത്തുകയും ഇതിലൂടെ അവര്‍ക്ക് പ്രകൃതിയോട് ഇടപഴകാനുള്ള അവസരം കുറയുകയും ചെയ്യുന്നു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്കു പ്രകാരം അടുത്ത മുപ്പതു വര്‍ഷത്തിനുള്ളില്‍ ലോക ജനതയുടെ 70% വും നഗരങ്ങളിലേക്ക് കുടിയേറിയിരിക്കും എന്നാണ്.

ജനസംഖ്യയുടെ ഈയൊരു പ്രവണത മനസ്സിലാക്കിക്കൊണ്ട് ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ ഇതിന് എങ്ങനെ ഒരു ബദല്‍ സംവിധാനം ഉണ്ടാക്കാം എന്നതിനെക്കുറിച്ച് പഠനം തുടങ്ങി. സാധാരണയായി ഡോക്ടര്‍മാര്‍ വിറ്റാമിന്‍ ഡിയുടെ അളവ് കുറവുണ്ട് എന്നോ അതിനായി മരുന്നോ അല്ലെങ്കില്‍ പച്ചക്കറിയോ കഴിക്കാന്‍ പറയും. ഇതേരീതിയില്‍ മരുന്ന് കഴിക്കുന്നതുപോലെ രാവിലെ കുറച്ചു സമയം പ്രകൃതിയുമായി ഇടപെടുക; അതും കൃത്യമായി ഇത്ര നേരം ഇത്ര അളവില്‍ എന്ന രീതിയില്‍. അതേപോലെ കുറഞ്ഞ അളവില്‍ മലിനീകരണവുമായി ഇടപെടുക, അല്ലെങ്കില്‍ മലിനീകരണം ഉണ്ടാകുന്നതു തടയുക എന്നൊക്കെയുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ഒരു പദ്ധതി രൂപീകരിക്കാന്‍ ശ്രമം അവര്‍ തുടങ്ങി കഴിഞ്ഞു. ഇത് ഒരു ചെറിയ പ്രദേശത്തെ പൊതു ജനാരോഗ്യ വിദഗ്ധര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, നഗരാസൂത്രകര്‍ എന്നിവര്‍ക്ക് ആ നഗരത്തിലെ ആരോഗ്യം എങ്ങിനെ വര്‍ദ്ധിപ്പിക്കാം എന്ന ചിന്തയിലേക്ക് സഹായകരമാകുന്ന രീതിയില്‍ ആക്കിമാറ്റുകയാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്. 

തുടര്‍ച്ചയായ നഗരവത്കരണം കൊണ്ടും നഗര ജീവിതം കൊണ്ടും കൂടുതല്‍ ആളുകള്‍ നഗരകേന്ദ്രീകൃത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. .ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നഗരാവാസ വ്യവസ്ഥ ഉപയോഗിച്ചുതന്നെ ചെലവു കുറഞ്ഞ ഒരു സംവിധാനം ഒരുക്കേണ്ടതുണ്ട് എന്ന് ആസ്‌ത്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡ് സര്‍വകലാശാലയിലെ ദാനിയെല്ലേ എഫ് ഷനാഹനും സഹപ്രവര്‍ത്തകരും ബയോ സയന്‍സ് എന്ന ജേര്‍ണലില്‍ എഴുതിയിരുന്നു. 

നഗര പ്രകൃതിയെ പരിഷ്‌കരിച്ചു മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിന് ഉതകുന്ന പദ്ധതികള്‍ അവര്‍ രൂപീകരിച്ചു. ഉദാഹരണത്തിന്, റോഡരികെ ധാരാളം മരങ്ങള്‍ വച്ചുപിടിപ്പിക്കുക, ഒരു ഭൂപ്രദേശത്തെ മുഴുവന്‍ കൃഷിസ്ഥലമാക്കി മാറ്റുക എന്നിവ; അവയുമായി ചിലവഴിക്കേണ്ട സമയം തീരുമാനിച്ച്, ഇവയുടെ തോത് അളന്നു അങ്ങനെ ചെറിയ ചുവടു വയ്പ്പുകളിലൂടെ മാറ്റങ്ങള്‍ക്കു നാന്ദി കുറിക്കുകയാണ് വേണ്ടത്. ഓരോ വ്യക്തിക്കും ആവശ്യമായ അളവില്‍ ആയിരിക്കണം ഇവയുമായുള്ള ഇടപെടല്‍ രീതി നിര്‍ണയിക്കേണ്ടത്. ഇതിനായി സ്വകാര്യ ആവിശ്യങ്ങള്‍ക്ക് പുറമേ ഒരു സാമൂഹിക പശ്ചാത്തല കേന്ദ്രീകൃത ഇടപെടല്‍ കൂടി ആവശ്യമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍