UPDATES

വായിച്ചോ‌

കളിപ്പാട്ടങ്ങളും പസില്‍സുമായി ഗുഡ്ഗാവിലെ ഈ പോലീസ് സ്‌റ്റേഷന്‍ കുട്ടികളെ കാത്തിരിക്കുകയാണ്‌

പ്രധാന സ്‌റ്റേഷന്‍ കെട്ടിടത്തിലെ വിശാലമായ രണ്ടു മുറികളാണ് കുട്ടികള്‍ക്കായി ആകര്‍ഷകമായി സജ്ജീകരിച്ചിരിക്കുന്നത്

കളിപ്പാട്ടങ്ങളും പസില്‍സുകളും നിറഞ്ഞ കുട്ടികള്‍ക്കു വേണ്ടിയുള്ള നിറപകിട്ടാര്‍ന്ന ഒരു പോലീസ് സ്‌റ്റേഷനാണ് ഗുഡ്ഗാവിലെ സെക്ടര്‍ 51 വനിത സ്‌റ്റേഷന്‍. കേട്ടിട്ട് കുട്ടി കുറ്റവാളികള്‍ക്ക് വേണ്ടിയുള്ള പോലീസ് സ്‌റ്റേഷനാണിതെന്ന് തെറ്റിദ്ധരിക്കരുത്. ഈ സ്‌റ്റേഷന്‍ പരിധിയില്‍ ധാരാളം ദാമ്പതികള്‍ കേസുമായി ബന്ധപ്പെട്ട് എത്തുന്നുണ്ട്. ഇങ്ങനെ എത്തുന്നവരില്‍ നല്ലൊരു വിഭാഗവും കൊച്ചുകുട്ടികളുമായി എത്തുന്നവരാണ്. ഈ കുട്ടികള്‍ക്ക് സ്റ്റേഷന്റെ അന്തരീക്ഷം ഒട്ടും ഇഷ്ടപ്പെടാറില്ല. അവര്‍ ബഹളം തുടങ്ങിയാല്‍ പിന്നെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുഗമമായി കൊണ്ടുപോകുവാന്‍ കഴിയാതെ വന്നതോടെയാണ് ഇത്തരമൊരു ആശയം വന്നത്.

പ്രധാന സ്‌റ്റേഷന്‍ കെട്ടിടത്തിലെ വിശാലമായ രണ്ടു മുറികളാണ് കുട്ടികള്‍ക്കായി കളിക്കോപ്പുകളും പസില്‍സുകള്‍ കൊണ്ടും നിറങ്ങള്‍കൊണ്ടു ആകര്‍ഷകമാക്കിയും സജ്ജീകരിച്ചിരിക്കുന്നത്. ഫുല്‍വരി എന്നേ പേരിട്ടിരിക്കുന്ന ഇവിടേക്ക് പ്രത്യേക പ്രവേശന കവാടം ഒരുക്കിയത് കൂടാതെ പ്രത്യേക പരിശീലനം നല്‍കിയ ഒരു വനിതാ പോലീസ് ആയയുമുണ്ടാകും.

ഫ്രബുവരി 14-നായിരുന്നു ഈ മുറികള്‍ തുറന്നുകൊടുത്തത്. ഹരിയാനയിലെ ആദ്യ ശിശു സൗഹൃദ പോലീസ് സ്‌റ്റേഷനാണ് ഇത്. ഈ സംവിധാനത്തിനായി 400-ഓളം വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ സഹായം നല്‍കിയത്. കൂടാതെ കലാപരമായി മുറികള്‍ സജ്ജീകരിക്കാനും അവര്‍ പ്രവര്‍ത്തിച്ചു. കുട്ടികള്‍ക്ക് നല്ല ഭക്ഷണവും ഉറങ്ങാനുള്ള സൗകര്യവും എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.

സ്‌റ്റേഷന്റെ മടുപ്പിക്കുന്ന അന്തരീക്ഷത്തിന് ഇനി നല്ല വിത്യാസമുണ്ടാകും എന്നാണ് ഇവിടുത്തെ പോലീസുകാര്‍ കരുതുന്നത്. കൂടാതെ കുട്ടികള്‍ക്ക് മുതിര്‍ന്നവരുടെ ഇടത്തെ സ്വാധീനിക്കാനും കഴിയുമെന്നാണ് മുതിര്‍ന്ന ഉദ്യാഗസ്ഥരും പറയുന്നത്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/Lxh29u

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍