UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുന്‍ ആര്‍എസ്എസ് പ്രചാരകന്‍ ത്രിവേന്ദ്ര സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

70 അംഗ നിയമസഭയില്‍ 57 സീറ്റുകള്‍ നേടിയാണ്‌ ബിജെപി ഇവിടെ അധികാരം പിടിച്ചത്

ബി.ജെ.പി കനത്ത ഭൂരിപക്ഷത്തില്‍ അധികാരം പിടിച്ചെടുത്ത ഉത്തരാഖണ്ഡില്‍ മുന്‍ ആര്‍.എസ്.എസ് പ്രചാരക് ത്രിവേന്ദ്ര സിംഗ് റാവത്ത് അടുത്ത മുഖ്യമന്ത്രിയാകും. ഇന്ന് പാര്‍ട്ടി എം.എല്‍.എമാര്‍ ചേര്‍ന്ന് റാവത്തിനെ പാര്‍ട്ടി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കും. ഇന്നലെയാണ് റാവത്തിനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം തീരുമാനമെടുത്തത്. നാളെ സത്യപ്രതിജ്ഞ നടന്നേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് കരുതുന്ന്ത്.

അമിത് ഷായുടെ വിശ്വസ്തനായാണ് 56-കാരനായ റാവത്ത് അറിയപ്പെടുന്നത്. നിലവില്‍ പാര്‍ട്ടിയുടെ ഝാര്‍ഖണ്ഡ് ചുമതലക്കാരനായ റാവത്ത് ഡോയ്‌വാല മണ്ഡലത്തില്‍ നിന്നാണ് ഇത്തവണ വിജയിച്ചത്.

ആര്‍.എസ്.എസിന്റെ സംസ്ഥാന നേതൃത്വത്തില്‍ പല സ്ഥാനങ്ങളും വഹിച്ചിട്ടുള്ള റാവത്ത് 1993 മുതല്‍ 2002 വരെ സംഘടനയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. 2002-ല്‍ ആദ്യം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റാവത്ത് ഇത് മൂന്നാം വട്ടമാണ് വിജയിക്കുന്നത്. നേരത്തെ സംസ്ഥാന മന്ത്രിസഭയില്‍ കൃഷിവകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്.

ഹരിയാനയില്‍ വിജയം നേടിയപ്പോഴും ആര്‍.എഎസ്.എസ് പ്രചാരകനായിരുന്ന മനോഹര്‍ ലാല്‍ ഖട്ടറിനെയാണ് ബി.ജെ.പി മുഖ്യമന്ത്രി പദത്തിലേക്ക് നിയോഗിച്ചത്.

സത്പാല്‍ മഹാരാജ്, പ്രകാശ്‌ പന്ത് തുടങ്ങിയവരുടെ പേരുകളും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിച്ചിരുന്നെങ്കിലും അമിത് ഷായുടെ അനുയായി, ആര്‍എസ്എസ് പശ്ചാത്തലം തുടങ്ങിയവ രാവത്തിനെ തുണയ്ക്കുകയായിരുന്നു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍