UPDATES

ആം ആദ്മി പാര്‍ട്ടിക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

അഴിമുഖം പ്രതിനിധി

ഡല്‍ഹിയില്‍ ചരിത്രം വിജയം നേടിയതിനു പിന്നാലെ ആം ആദ്മി പാര്‍ടിക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. വ്യാജ കമ്പനികളില്‍ നിന്ന് തെരഞ്ഞെടുപ്പ് ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മാസം 16 നകം നോട്ടീസിന് വിശദീകരണം നല്‍കണം. 2014 ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് നാലു കമ്പനികളില്‍ നിന്നായി 50 ലക്ഷം രൂപയുടെ വീതം നാലു ചെക്കുകള്‍ ആം ആദ്മി സ്വീകരിച്ചത്. എന്നാല്‍ ഈ കമ്പനികള്‍ നിലവിലില്ലാത്തവയാണെന്നാണ് കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ അവസാനഘട്ടത്തില്‍ ബിജെപി ഈ അരോപണം ഉന്നയിച്ചായിരുന്നു ആം ആദ്മിക്കെതിരെ പ്രചാരണം നയിച്ചത്.

എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതായി ആം ആദ്മി നേതൃത്വം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫണ്ട് സ്വീകരിക്കുന്നതില്‍ സുതാര്യത പുലര്‍ത്തുന്നതാണ് പാര്‍ട്ടിയുടെ രീതിയെന്നും കള്ളത്തരം കാണിക്കാനായിരുന്നെങ്കില്‍ ഫണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ വെബ്‌സൈറ്റുകള്‍ പ്രസിദ്ധീകരിക്കേണ്ട ആവശ്യമുണ്ടോയെന്നുമാണ് ആപ്പിന്റെ ചോദ്യം. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ പ്രേരിതമായ കളികളാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി. ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഫണ്ടുകളെക്കുറിച്ച് അന്വേഷിക്കണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. 2014 ല്‍ തങ്ങള്‍ അധികാരത്തില്‍ എത്തിയപ്പോള്‍, മുന്‍ സര്‍ക്കാരിനെ നയിച്ചിരുന്ന കോണ്‍ഗ്രസും ഇതേപോലെ അന്വേഷണങ്ങള്‍ കൊണ്ടുവന്നിരുന്നതായും പാര്‍ട്ടി പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍