UPDATES

വായിച്ചോ‌

പേടകത്തെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ച ശേഷം തിരിച്ചെത്തിയ ഫാല്‍ക്കോണ്‍ 9 റോക്കറ്റ്/വീഡിയോ

ഇന്റര്‍നെറ്റ് രംഗത്തെ അതികായന്‍ എലന്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്‌പെയ്‌സ് എക്‌സ്

കഴിഞ്ഞ ദിവസം സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പെയ്‌സ് എക്‌സ് പുറത്തുവിട്ട വീഡിയോ ചരിത്ര നിമിഷത്തെയാണ് പ്രതിനിധീകരിക്കുന്നതാണ്. പേടകത്തെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ച ശേഷം ഫാല്‍ക്കോണ്‍ 9 റോക്കറ്റ് വിജയകരമായി ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെന്റര്‍ കേപ് കനവേലില്‍ റോക്കറ്റ് ലോഞ്ചിങ്ങ് പാഡില്‍ തിരിച്ചെത്തിയ വീഡിയോയായിരുന്നു അത്. എല്ലാതരത്തിലും കൃത്യതയോടെയുള്ള ലാന്‍ഡിങ്ങായിരുന്നു റോക്കറ്റിന്റെത്.


ശനിയാഴ്ചയായിരുന്നു റോക്കറ്റ് ലോഞ്ച് ചെയ്യാന്‍ നിശ്ചയിച്ചിരുന്നതെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം ഞായറാഴ്ച രാവിലെ ഒന്‍പതരയ്ക്കായിരുന്നു ലോഞ്ചു ചെയ്തത്. ഇന്റര്‍നെറ്റ് രംഗത്തെ അതികായന്‍ എലന്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്‌പെയ്‌സ് എക്‌സ്. എലന്‍ മസ്‌കിന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഷെയര്‍ ചെയ്തത്. ‘Baby came back’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ എലന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.


റോക്കറ്റ് വിക്ഷേപണത്തിലെ പുതിയ ചരിത്രമായ ഈ റോക്കറ്റ് ടേക്ക് ഓഫിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. പേടകത്തെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ച് മിനിറ്റുകള്‍ക്കം റോക്കറ്റ് തിരിച്ചെത്തി. നിലവിലെ റോക്കറ്റുകള്‍ പേടകങ്ങളെ വിക്ഷേപിച്ച ശേഷം നശിച്ചു പോവുകയായിരുന്നു പതിവ്. സ്‌പെയ്‌സ് എക്‌സ് ഈ വിജയം വന്‍ നേട്ടമാണ് രംഗത്ത് സ്ൃഷ്ടിക്കാന്‍ പോകുന്നത്. ഇതോടെ റോക്കറ്റ് വിക്ഷേപണത്തിലെ ഭാരിച്ച ചെലവ് കുറയ്ക്കാനാകുമെന്നാതാണ് പ്രധാന നേട്ടം.

കൂടുതല്‍ വായനയ്ക്ക്-  https://goo.gl/qDi1Qb

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍