UPDATES

മുംബൈയില്‍ തകര്‍ന്നത് 100 വര്‍ഷം പഴക്കമുള്ള കെട്ടിടം; മരണം പത്തായി, 40 പേര്‍ അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു

10 പേരെ ഗുതുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

മുംബൈയിൽ കെട്ടിടം തകർന്നു വീണുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. കൂടുതൽ പേർ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിൽ പെട്ടിട്ടുണ്ടെന്ന് ആശങ്കയുണ്ട്. ദേശീയ ദുരന്തനിവാരണ സേന അടക്കമുള്ളവർ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനുണ്ടെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗത്ത് മുംബൈയിലെ തിരക്കേറിയ ഡോങ്ഗ്രി മേഖലയിലാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ അപകടമുണ്ടായത്. നാൽപ്പതോളം പേർ ഇനിയും അകത്ത് കുടുങ്ങിയിരിക്കാമെന്നാണ് കരുതുന്നത്.

പഴക്കമേറിയ ബിൽഡിങ്ങുകളാണ് അപകടസ്ഥലത്തുള്ളത്. ഇടുങ്ങിയ വഴിയാണ് അപകടം നടന്ന സ്ഥലത്തേക്കുള്ളതെന്നതിനാൽ രക്ഷാ പ്രവർത്തന സംവിധാനങ്ങൾക്ക് എത്തിച്ചേരുന്നതിന് പ്രയാസമായി.

കഴിഞ്ഞയാഴ്ചയുണ്ടായ വെള്ളപ്പൊക്കം കെട്ടിടങ്ങളുടെ ബലക്ഷയത്തിന് കാരണമായിട്ടുണ്ട്.

പത്ത് ആംബുലന്‍സുകളും ഫയർ ട്രക്കുകളും പരമാവധി അടുത്തേക്ക് എത്തിച്ചിട്ടുണ്ട്. കെട്ടിടത്തിൽ ഏഴോ എട്ടോ കുടുംബങ്ങളുണ്ടായിരുന്നെന്നാണ് സ്ഥലവാസികൾ പറയുന്നത്.

10 പേരെ ഗുതുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ടാന്‍ഡല്‍ സ്ട്രീറ്റിലുള്ള കേസര്‍ബായി കെട്ടിടമാണ് തകര്‍ന്നുവീണത്. നൂറുവര്‍ഷം പഴക്കമുണ്ട് ഈ നാല് നില കെട്ടിടത്തിന്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍