ജാദവിന് ഒരു ഇറാനിയന്‍ താമസാനുമതി ഉണ്ടെന്നും പാസ്പോര്‍ടില്‍ ഹുസൈന്‍ മുബാറക് പട്ടേലെന്ന പേര് മനഃപൂര്‍വം ചേര്‍ത്തതാണെന്നും പാക്കിസ്ഥാന്‍ പറഞ്ഞിരുന്നു
2016-ല്‍ പിടിയിലായ മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിനെ ചാരപ്പണിക്കും അട്ടിമറി ശ്രമത്തിനും വധശിക്ഷയ്ക്ക് വിധിച്ചതായി പാകിസ്ഥാന്‍ സൈന്യം തിങ്കളാഴ്ച്ച പ്രഖ്യാപിച്ചു. ജാദവിനെയും അയാള്‍ക്കെതിരായ അവ്യക്തമായ കുറ്റകൃത്യങ്ങളെയും കുറിച്ച് 10 സംഗതികള്‍:
1. 2016 മാര്‍ച്ച് 25-നാണ് അസ്വസ്ഥബാധിത പ്രദേശമായ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിന്നും കുല്‍ഭൂഷന്‍ ജാദവിനെ പിടികൂടിയതായി പാകിസ്ഥാന്‍ പ്രഖ്യാപിക്കുന്നത്. ഇന്ത്യയുടെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങ് (RAW) ഉദ്യോഗസ്ഥനാണ് അയാളെന്ന് അവര്‍ ആരോപിച്ചു. മാര്‍ച്ച് 21-നു പിടിച്ചിരുന്ന ഇയാളെ പിന്നീട് ചോദ്യം ചെയ്യാനായി ഇസ്ലാമാബാദിലേക്ക് മാറ്റി.
2. പാകിസ്ഥാന്റെ വിദേശകാര്യ സെക്രട്ടറി ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ജാദവിന്റെ ‘ബലൂചിസ്ഥാനിലും കറാച്ചിയിമുള്ള വിധ്വംസക ശ്രമങ്ങളിലെ പങ്കില്‍’ പ്രതിഷേധം അറിയിച്ചു.
3. ഇയാളെ പിടികൂടിയതിന് ശേഷം പാകിസ്ഥാന്‍ സൈന്യം പുറത്തിറക്കിയ ഒരു ദൃശ്യത്തില്‍ വര്‍ഷങ്ങളായി പാകിസ്ഥാനില്‍ അസ്വസ്ഥത വിതച്ചതിന്റെ കുറ്റസമ്മതം അയാള്‍ നടത്തുന്നുണ്ട്. സമ്മര്‍ദത്തിലാണോ അയാള്‍ സംസാരിക്കുന്നതു എന്നു വ്യക്തമല്ല.
4. ജാദവ് ഇന്ത്യന്‍ പൌരനാണെന്നും അയാള്‍ മുന്‍ നാവിക ഉദ്യോഗസ്ഥനാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സമ്മതിച്ചു. പക്ഷേ ചാരപ്പണിയില്‍ അയാളുടെ പങ്ക് അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല.
5. ബലൂചിസ്ഥാന്‍ ആഭ്യന്തര മന്ത്രി സര്‍ഫറാസ് ബുഗ്തി അവകാശപ്പെട്ടത് ജാദവ് ഇന്ത്യന്‍ നാവികസേനയിലെ കമാണ്ടര്‍ പദവിയിലുള്ള ഉദ്യോഗസ്ഥനാണ് എന്നും റോയ്ക്ക് വേണ്ടി ജോലി ചെയ്യുകയാണ് എന്നുമാണ്. ഇന്ത്യ ഈ ആരോപണം ശക്തിയായി നിഷേധിച്ചു.
6. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജാദവിന് ബലൂച് വിഘടനവാദികളും ഭീകരവാദികളുമായി ബന്ധമുണ്ടെന്നും ബലൂചിസ്ഥാനിലെ വിഘടനവാദ സംഘര്‍ഷം ആളിക്കത്തിക്കുകയാണെന്നും പാകിസ്ഥാന്‍ ആരോപിച്ചു. അഫ്ഘാനിസ്ഥാന്‍ അതിര്‍ത്തിയിലെ ബലൂച് പ്രദേശമായ ചമാനില്‍ നിന്നാണ് ജാദവിനെ പിടികൂടിയതെന്ന് പിന്നീട് ഇസ്ലാമാബാദ് പറഞ്ഞു.
7. ആരോപണത്തിന് ഒരു ദിവസത്തിന് ശേഷം ഇന്ത്യ ജാദവുമായി നയതന്ത്ര ഉദ്യോഗസ്ഥര്‍ വഴി കാണാന്‍ ശ്രമിച്ചു. ഇതിനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ പാകിസ്ഥാന്‍ ആവര്‍ത്തിച്ച് നിഷേധിച്ചു.
8. ജാദവിന് ഒരു ഇറാനിയന്‍ താമസാനുമതി ഉണ്ടെന്നും പാസ്പോര്‍ടില്‍ ഹുസൈന്‍ മുബാറക് പട്ടേലെന്ന പേര് മനഃപൂര്‍വം ചേര്‍ത്തതാണെന്നും പാക്കിസ്ഥാന്‍ പറഞ്ഞു. ഈ പാസ്പോര്‍ട്ടില്‍ ജന്‍മസ്ഥലം മഹാരാഷ്ട്രയിലെ സങ്ഗ്ലി ആയിരുന്നു നല്കിയത്.
9. ജാദവ് മുംബൈയിലെ പൊലീസ് അസിസ്റ്റന്‍റ് കമ്മീഷണറായിരുന്ന സുധീര്‍ ജാദവിന്റെ മകനാണെന്ന് പിന്നീടു തെളിഞ്ഞു. ജാദവിന്റെ അമ്മാവന്‍ സുഭാഷ് ജാദവ് ആയിരുന്നു ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വണ്ടിയിടിച്ചുകയറി ആളുകള്‍ മരിച്ച സംഭവത്തില്‍ കേസ് രേഖപ്പെടുത്തിയപ്പോള്‍ 2002-ല്‍ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെ ചുമതല ഉണ്ടായിരുന്നത്.
10. 2017 ഏപ്രില്‍ 10-ന് ഒരു സൈനിക ട്രിബ്യൂണല്‍ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചു എന്ന് പാകിസ്ഥാന്‍ സൈന്യം പ്രഖ്യാപിച്ചു. ‘പാകിസ്ഥാന്‍ സൈനിക നിയമത്തിന്നു കീഴിലാണ് ചാരനെ വിചാരണ ചെയ്തതെന്നും, വധശിക്ഷ വിധിച്ചെന്നും’ പറഞ്ഞു. ‘ഇന്ന് സൈനിക മേധാവി ക്വമാര്‍ ജാവേദ് ബാജ്വ വധശിക്ഷ ശരിവെച്ചു,’ എന്നും പാകിസ്ഥാന്‍ സൈന്യത്തിന്റെ പരസ്യ വിഭാഗം (ISPR) പ്രസ്താവനയിറക്കി.