UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്ഷേത്രത്തിലെ അന്നദാനം: മരണം 11 ആയി; മണ്ണെണ്ണയുടെ മണമുണ്ടായിട്ടും വിശ്വാസികൾ ഭക്ഷണം കഴിച്ചു

ഭക്ഷണത്തിൽ ഏതെങ്കിലും കീടനാശിനി കലർന്നിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

കർണാടകയിൽ ക്ഷേത്രത്തിൽ അന്നദാനത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ മരണം 11 ആയി. 82 പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണെന്ന് ചാമരാജനഗർ ജില്ലാ പൊലീസ് അറിയിച്ചു. സുൽവാദി കിച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തിലാണ് വിഷം കലർന്ന ഭക്ഷണം വിളമ്പിയത്. എന്തുതരം വിഷമാണ് ഭക്ഷണത്തിൽ കലർന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

തക്കാളി സാദമാണ് അന്നദാനത്തിന് വിളമ്പിയതെന്ന് അറിയുന്നു. ഇന്നലെ ഉച്ചയോടെ വിളമ്പിയ ഭക്ഷണം കഴിച്ചവർക്ക് ചർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു.

ഭക്ഷണത്തിന് മണ്ണെണ്ണയുടെ മണമുണ്ടായിരുന്നെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവരിലൊരാൾ പറഞ്ഞു. മണം അനുഭവപ്പെട്ടിട്ടും വിശ്വാസികൾ ഭക്ഷണം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ഞെട്ടൽ രേഖപ്പെടുത്തി. എല്ലാവർക്കും വൈദ്യസഹായം ലഭ്യമാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നൽകും.

ഭക്ഷണത്തിൽ ഏതെങ്കിലും കീടനാശിനി കലർന്നിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ഇത് അന്വേഷണത്തിലൂടെ വ്യക്തമാകുമെന്ന് പൊലീസ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍