UPDATES

ട്രെന്‍ഡിങ്ങ്

ബാബറി മസ്ജിദ് തകർത്തതിന് പ്രതികാരം ചെയ്യാൻ ഗൂഢാലോചന നടത്തിയെന്ന് കേസ്; ടാഡ പ്രകാരം പിടികൂടിയ 11 മുസ്ലിങ്ങളെ 25 വര്‍ഷത്തിനു ശേഷം വെറുതെ വിട്ടു

നാസിക്കിലെ പ്രത്യേക ടാഡ കോടതിയാണ് 11 കുറ്റാരോപിതരെ വെറുതെ വിട്ടത്.

ടാഡ നിയമപ്രകാരം കുറ്റം ചാർത്തപ്പെട്ട ചെയ്യപ്പെട്ട 11 മുസ്ലിം സമുദായക്കാരെ കോടതി വെറുതെ വിട്ടു. 25 കൊല്ലം ജയിലിൽ കഴിഞ്ഞ ശേഷമാണ് നടപടി. ഇവർ ടാഡ നിയമം [ടെററിസ്റ്റ് ആൻഡ് ഡിസ്റപ്റ്റീവ് ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്] ലംഘിച്ചതിന് തെളിവുകളില്ലെന്ന് നാസിക്കിലെ കോടതി ചൂണ്ടിക്കാട്ടി.

നാസിക്കിലെ പ്രത്യേക ടാഡ കോടതിയാണ് 11 കുറ്റാരോപിതരെ വെറുതെ വിട്ടത്. ഫെബ്രുവരി 27ന് വിധി വന്നിരുന്നതായി ദി വയർ റിപ്പോർട്ട് ചെയ്യുന്നു. പ്രത്യേക കോടതി ജഡ്ജി എസ്‌സി ഖാതിയാണ് വിധി പ്രസ്താവിച്ചത്.

1994 മെയ് 28നാണ് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഈ 11 പേരെ പൊലീസ് പിടികൂടുന്നത്. 1992ലെ ബാബറി മസ്ജിദ് തകർത്ത സംഭവത്തിന് പ്രതികാരം ചെയ്യാൻ ഗൂഢാലോചന നടത്തുകയായിരുന്നു ഇവരെന്ന് പൊലീസ് ആരോപിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ വകുപ്പ് 120 (B) പ്രകാരവും ടാഡ നിയമത്തിന്റെ വകുപ്പുകൾ 3(3)(4)(5), 4(1)(4) എന്നിവ പ്രകാരവും ഇവർക്കെതിരെ കുറ്റം ചാർത്തപ്പെട്ടു. ഇവർക്ക് ഭീകരരുടെ പരിശീലനം ലഭിച്ചിരുന്നതായും പൊലീസ് ആരോപിച്ചിരുന്നു. ഇതൊന്നും തെളിയിക്കാൻ പൊലീസിന് കഴിഞ്ഞില്ല. ഭൂസ്വാൾ അൽ ജിഹാദ് എന്നൊരു ഭീകരസംഘടന ഇവർ രൂപീകരിച്ചിരുന്നതായും ആരോപിക്കപ്പെട്ടിരുന്നു.

ഒരു ഡോക്ടർ, ഒരു ഇലക്ട്രിക് എൻ‌ജിനീയർ തുടങ്ങിയവരടങ്ങുന്നതാണ് ഈ പതിനൊന്നും പേർ. മഹാരാഷ്ട്രയിലെ ഭൂസ്വാളിൽ ഒരു പവർ പ്ലാന്റിനും ഒരു റെയിൽവേ സ്റ്റേഷനും തകർക്കാൻ ഇവർ പദ്ധതിയിട്ടിരുന്നതായും പൊലീസ് ആരോപിക്കുകയുണ്ടായി. ഇതും തെളിയിക്കപ്പെട്ടില്ല. 2016 നവംബർ മാസത്തിൽ കേസിൽ സുപ്രീംകോടതി ഇടപെടലുണ്ടായി. വേഗത്തില്‍ കേസ് തീർപ്പാക്കണമെന്ന് ഉത്തരവിട്ടു.

“നീതി നിഷേധിക്കപ്പെട്ടെന്ന് ഞങ്ങൾ പറയുന്നില്ല. പക്ഷെ ഈ മനുഷ്യർക്ക് അവരുടെ ജീവിതത്തിന്റെ വലിയൊരു പങ്കാണ് നഷ്ടമായത്. ആരാണിതിന്റെ ഉത്തരവാദിത്വം ഏൽക്കുക? അവർക്ക് നഷ്ടമായ അന്തസ്സ് തിരികെക്കൊടുക്കാൻ സർക്കാരിന് സാധിക്കുമോ? ഇവരുടെ കുടുംബങ്ങൾ ഏറെ സഹിച്ചു. പലരും ഈ കലയളവിനിടയിൽ മരിച്ചുപോയി” -കുറ്റാരോപിതർക്കു വേണ്ടി ഇടപെടലുകൾ നടത്തിയ ജാമിയത്ത് ഉലമ ലീഗൽസ സെല്ലിന്റെ ഇൻചാർജായ ഗുൽസാർ ആസ്മി ചോദിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍