UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിയമനം നടന്നിട്ട് മാസം മൂന്ന്; ലോക്പാല്‍ പ്രവര്‍ത്തിക്കുന്നത് ഹോട്ടല്‍ മുറികളില്‍

ആകെ പതിനൊന്ന് മുറികള്‍ക്ക് വാടക കൊടുത്താണ് സര്‍ക്കാര്‍ ലോക്പാലിനെ നിലനിര്‍ത്തുന്നത്.

നിലവില്‍ വന്ന് മൂന്നു മാസത്തോളമായിട്ടും സ്വന്തമായി ഓഫീസില്ലാതെ ഹോട്ടല്‍ മുറിയിലെ താല്‍ക്കാലിക സംവിധാനത്തില്‍ പ്രവര്‍ത്തിക്കുകയാണ് ലോക്പാല്‍. ഏറെ നാളത്തെ പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ് സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ലോക്പാല്‍ നിലവില്‍ വന്നത്. ആദ്യത്തെ ലോക്പാലായി ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ് നിയമിതനാകുകയും ചെയ്തിരുന്നു. പക്ഷെ, ഇപ്പോഴും ഇവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഒരു കെട്ടിടം സജ്ജീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല.

എട്ട് അംഗങ്ങളാണ് ലോക്പാലിലുള്ളത്. ലോക്പാലിനും ഇവര്‍ക്കും കൂടി അശോക ഹോട്ടലില്‍ ഒമ്പത് മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ട്. ഇതുകൂടാതെ രണ്ട് മുറികളില്‍ അഡ്മിനിസ്ട്രേറ്റീവ് വിഭാഗവും പ്രവര്‍ത്തിക്കുന്നു. ആകെ പതിനൊന്ന് മുറികള്‍ക്ക് വാടക കൊടുത്താണ് സര്‍ക്കാര്‍ ലോക്പാലിനെ നിലനിര്‍ത്തുന്നത്.

ഇതുവരെ ലോക്പാലിന് 560 കേസുകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 360 എണ്ണം തള്ളിപ്പോയി. ബാക്ക് 250 എണ്ണത്തില്‍ സൂക്ഷ്മപരിശോധന നടക്കുകയാണ്. ഇവയില്‍ അധികം താമസിക്കാതെ തീരുമാനം വരുമെന്നാണ് അറിയുന്നത്.

അതെസമയം മന്ത്രിമാരുടെ അഴിമതിയെക്കുറിച്ച് ഇതുവരെ പരാതികളൊന്നും ലോക്പാലിന് ലഭിച്ചിട്ടില്ല. വരുന്ന പരാതികളെല്ലാം സിവില്‍ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടവയാണ്. പെന്‍ഷന്‍ തുടങ്ങിയ സര്‍വ്വീസ് പ്രശ്നങ്ങളാണ് വരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍