UPDATES

ട്രെന്‍ഡിങ്ങ്

‘ഗുജറാത്ത് മാതൃക’യെ ചോദ്യം ചെയ്തതിന് കൊന്നത് 11 വിവരാവകാശപ്രവര്‍ത്തകരെ, രാജ്യത്താകെ 67 പേരും

മനസ്സാക്ഷിപ്രകാരം പ്രവര്‍ത്തിക്കുന്ന, ഗുണകാംക്ഷികളായ പൌരന്മാര്‍ “ശരിയായി പ്രവര്‍ത്തിക്കുന്നതിന്റെ”പേരില്‍ ആക്രമിക്കപ്പെടുമ്പോള്‍, അവരെ സംരക്ഷിക്കാന്‍ ഒന്നും ചെയ്യാത്ത ഗവണ്‍മെന്റ് “ശരിയായി പ്രവര്‍ത്തി”ക്കുകയാണോ?

സുതാര്യത ആവശ്യപ്പെട്ടതിന്റെ പേരില്‍ മറ്റൊരു വിവരാവകാശപ്രവര്‍ത്തകനുകൂടി തന്റെ ജീവിതം വിലയായി നല്‍കേണ്ടിവന്നു. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലെ കോട്ട സംഗനി താലൂക്കിലെ മനേക്വാഡ ഗ്രാമത്തിലെ നഞ്ജിഭായ് സൊന്ദര്‍വ (35) മാര്‍ച്ച് ഒമ്പതിന് ആറുപേരുടെ സംഘം കൊല്ലപ്പെടുത്തിയതായാണ് ആരോപണം.

തന്റെ ഗ്രാമത്തിലെ ഒരു റോഡുനിര്‍മ്മാണത്തിന് ചെലവഴിച്ച ഫണ്ടിനെ സംബന്ധിച്ച് വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് സൊന്ദര്‍വ വിവരാവകാശ അപേക്ഷ ഫയല്‍ ചെയ്തതിന്റെ തൊട്ടുപിന്നാലെയാണ് ആക്രമണമുണ്ടായതെന്ന് ദി വയറില്‍, ആക്സെസ് റ്റു ഇന്‍ഫൊര്‍മേഷന്‍ പ്രോഗ്രാം, കോമണ്‍വെല്‍ത്ത് ഹ്യൂമണ്‍ റൈറ്റ്സ് ഇനീഷ്യേറ്റീവ്, ന്യൂഡല്‍ഹിയുടെ പ്രോഗ്രാം കോഡിനേറ്ററായ വെങ്കിടേഷ് നായക് എഴുതുന്നു. ലേഖനത്തിന്റെ പ്രസക്തഭാഗങ്ങള്‍.

ഗ്രാമത്തില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകള്‍ തുറന്നുകാട്ടുന്നതിന് സൊന്ദര്‍വ, വിവരാവകാശനിയമം ഉപയോഗിച്ചതില്‍ ക്രുദ്ധനായ ഗ്രാമത്തിലെ സര്‍പഞ്ച് ഒന്നരക്കൊല്ലം മുമ്പ് അദ്ദേഹത്തെയും കുടുംബത്തെയും ആക്രമിച്ചതായി ആരോപണമുണ്ട്.

ഇപ്പോള്‍ നടന്ന സംഭവത്തെ സംബന്ധിച്ച് പ്രാദേശിക പോലീസിന് നല്കിയ പരാതിയില്‍ നഞ്ജിഭായിയുടെ പിതാവ് മേഘാബായി സര്‍പഞ്ചിന്റെ പേരു പറഞ്ഞതായി അറിയുന്നു.

ഇപ്പോഴുണ്ടായ സംഭവത്തോടെ, ‘ഗുജറാത്ത് മാതൃക’യെ വിവരാവകാശം ഉപയോഗിച്ച് ചോദ്യം ചെയ്തതിന് കൊല്ലപ്പെട്ട പൌരന്മാരുടെയും ആ‌ക്റ്റിവിസ്റ്റുകളുടെയും എണ്ണം 11ആയി ഉയര്‍ന്നു. RTI പ്രാബല്യത്തില്‍ വന്ന 2005 ഒക്ടോബറിനു ശേഷം ഗുജറാത്തിലെ വിവരാവകാശപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതായ 16 കേസുകളെങ്കിലും മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

രാജ്യമൊട്ടാകെ RTI പ്രകാരം വിവരങ്ങള്‍ തേടിയതിന് കൊല്ലപ്പെട്ടതായി ആരോപണമുയര്‍ന്നവരുടെ മൊത്തം എണ്ണം 67 ആയി ഉയര്‍ന്നിട്ടുണ്ട്. ദ കോമണ്‍വെല്‍ത്ത് ഹ്യൂമന്‍റൈറ്റ്സ് ഇനീഷ്യേറ്റീവ് ഈ ആക്രമണങ്ങളെ മാധ്യമങ്ങളില്‍ വന്ന വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ ചിത്രീകരിക്കുന്നുണ്ട്.

ദേശീയമനുഷ്യാവകാശ കമ്മീഷന്‍ (NHRC) ആക്റ്റിവിസ്റ്റുകളെ സംരക്ഷിക്കാന്‍ ഗുജറാത്ത് ഗവണ്‍മെന്റിനോട് നിര്‍ദ്ദേശിച്ചതിന് മൂന്നുമാസത്തിനു ശേഷമാണ് ഏറ്റവും അവസാനത്തെ ആക്രമണം ഉണ്ടായിരിക്കുന്നത്.

വിവരാവകാശ പ്രവര്‍ത്തകന്റെ കൊലപാതകം: നമോ ബ്രിഗേഡ് സ്ഥാപകന് പങ്കെന്ന് പൊലീസ്‌

2015 ഒക്ടോബറില്‍, വിവരാവകാശനിയമത്തിന്റെ പത്താംവാര്‍ഷികം ആഘോഷിക്കാനായി കേന്ദ്രവിവരാവകാശകമ്മീഷന്‍ (CIC) – പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത – ഒരു ദേശീയ പ്രതിനിധിയോഗം സംഘടിപ്പിച്ചതിന്റെ ഒരു ദിവസം മുമ്പ് 30വയസ്സുള്ള വിവരാവകാശപ്രവര്‍ത്തകന്‍ രതന്‍സിങ്, ഗുജറാത്തിലെ ബനസ്കന്ദ ജില്ലയിലെ സാമ്പത്തിക ക്രമക്കേടുകള്‍ തുറന്നുകാട്ടിയതിന്റെ പേരില്‍ കൊല്ലപ്പെട്ടു.

2015ല്‍ നടന്ന ഈ സംഭവം RTIസുഹൃത്തുക്കള്‍ എന്നെ അറിയിച്ച ഉടന്‍തന്നെ, ന്യൂ ഡല്‍ഹിയിലെ NHRCയില്‍ ഞാന്‍ പരാതി ഫയല്‍ ചെയ്തു. സംഘടന ഈ പരാതി ശ്രദ്ധിക്കുകയും രണ്ടുവര്‍ഷത്തോളം അതിന്മേല്‍ തുടര്‍നടപടികള്‍ എടുക്കുകയും ചെയ്തു.

കൊലപാതകക്കേസ് വിചാരണക്കായി അയച്ചതിനാല്‍, പോലീസ് നിയമാനുസൃതമായാണ് പ്രവര്‍ത്തിച്ചതെന്ന സംതൃപ്തിയോടെ 2017 ഡിസംബറില്‍ കേസ് അവസാനിപ്പിക്കവേ, ഗുജറാത്ത് ഗവണ്‍മെന്റിനോട് ചൌധരിക്കും കുടുംബത്തിനും സുരക്ഷ നല്കണമെന്ന് NHRC നിര്‍ദ്ദേശിച്ചു. “വിവരാവകാശപ്രവര്‍ത്തകരുടെയും മനുഷ്യാവകാശ സംരക്ഷകരുടെയും അഭിപ്രായപ്രകടന സ്വാതന്ത്ര്യം ഉറപ്പുവരുത്താനും നിയമാനുസൃതമായ പരിരക്ഷ നല്കാനും” ആവശ്യപ്പെട്ടു.

മോദിയുടെ ആഹ്വാനം

ന്യൂഡല്‍ഹിയില്‍ പുതിയതായി നിര്‍മ്മിച്ച കമ്മീഷന്റെ അങ്കണം CIC ഭവന്‍ മാര്‍ച്ച് 6ന് ഉദ്ഘാടനം ചെയ്യവേ, രാജ്യമെമ്പാടും സാമൂഹ്യവികസന പരിപാടികള്‍ നടപ്പിലാക്കുന്നതില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാന്‍ വിവിധ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും നടത്തിയ പരിശ്രമങ്ങള്‍ പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. “അവരെ ശാക്തീകരിക്കു”ന്നതിനായി “ജനങ്ങളെ അറിയിക്കേണ്ടതി”ന്റെയും ഭരണത്തില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

വിവരാവകാശ നിയമത്തിന് 12 വയസ്; മരണമണി മുഴങ്ങു(ക്കു)ന്നോ?

പ്രസംഗത്തിന്റെ അവസാനത്തില്‍ ആദ്ദേഹം “രാജ്യത്തെ വിവരാവകാശനിയമം പോലെ ശരിയായി പ്രവര്‍ത്തിക്കേണ്ടതിലേക്ക്” ശ്രദ്ധകൊടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പറഞ്ഞു. “അവകാശങ്ങള്‍” പ്രധാനമായും “അടിസ്ഥാന അവകാശങ്ങള്‍” ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 51A യില്‍ പറയുന്ന “അടിസ്ഥാന കടമകളു”മായി കൂട്ടിച്ചേര്‍ക്കേണ്ടതിന്റെ ആവശ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍ട്ടിക്കിള്‍ 51A കോടതിയില്‍ നടപ്പിലാക്കാന്‍ കഴിയാത്തപ്പോഴും, കടമകളുടെ ഒരു നിര പട്ടികപ്പെടുത്തുന്ന 11 ഉപാധികളുടെ പൊരുള്‍, രാജ്യത്തെ RTI പരിശ്രമികളുമായും ആക്റ്റിവിസ്റ്റുകളുമായും പല രീതിയില്‍ കണ്ണിചേര്‍ക്കപ്പെടുന്നു.

സുതാര്യതയും വിശ്വാസ്യതയും ആവശ്യപ്പെടുന്നതിലൂടെ ഭരണഘടനാമൂല്യങ്ങള്‍ – പ്രധാനമായും നിയമവാഴ്ച, സാമൂഹ്യനീതി, അഴിമതി രഹിത ഭരണം, പൊതുനിക്ഷേപങ്ങളുടെ ഉപയോഗം നിരീക്ഷിക്കുന്നതിലൂടെ പൊതുസ്വത്ത് സംരക്ഷിക്കുക തുടങ്ങിയവ – ഉയര്‍ത്തിക്കാട്ടുകയാണ് അവര്‍.

അതുകൊണ്ട്, മനസ്സാക്ഷിക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവരും ഗുണാകാംക്ഷികളുമായ പൌരന്മാര്‍ “ശരിയായി പ്രവര്‍ത്തിച്ചതി”ന്റെ പേരില്‍ ആക്രമിക്കപ്പെട്ടപ്പോള്‍, അവരെ സംരക്ഷിക്കാന്‍ ഒന്നും ചെയ്യാത്ത ഗവണ്‍മെന്റ് “ശരിയായി പ്രവര്‍ത്തി”ക്കുകയാണോ? പത്ത് വിവരാവകാശപ്രവര്‍ത്തകര്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ട ശേഷവും ഉണരാത്ത ഗുജറാത്ത് സര്‍ക്കാരിന് പതിനൊന്നാമത്തെ വിളി ആവശ്യമായി വരുമോ?

രാജസ്ഥാനില്‍ അഴിമതിക്കെതിരേ പോരാടിയ ആര്‍ടിഐ പ്രവര്‍ത്തകര്‍ക്ക് ജയില്‍ശിക്ഷ

മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്ക്, കടമകളും അവകാശങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്നതിനെ ചോദ്യം ചെയ്യേണ്ടപ്പോഴും, ഗുജറാത്തുമായി ബന്ധപ്പെട്ട് ഇത്തരം ഒരു ബന്ധം ദേശീയതലത്തില്‍ ഉണ്ടാവുന്നത് ഇത് ആദ്യമായല്ല. 1947ല്‍, മനുഷ്യാവകാശത്തിനായുള്ള സാര്‍വ്വലൌകിക പ്രഖ്യാപനത്തിന്റെ സംവാദത്തില്‍ മഹാത്മാഗാന്ധി പറഞ്ഞു:

“നിരക്ഷരയായ എന്റെ അമ്മയില്‍നിന്ന് ഞാന്‍ പഠിച്ചത്, എല്ലാ അവകാശങ്ങളും കൃത്യമായി നിറവേറ്റപ്പെടുന്ന കടമകളില്‍നിന്നും അര്‍ഹത സമ്പാദിക്കുകയും സൂക്ഷിച്ചുവെക്കപ്പെടുകയും വേണം എന്നതാണ്. ലോകപൌരത്വത്തിന്റെ കടമകള്‍ നിറവേറ്റുമ്പോള്‍ മാത്രമാണ് ജീവിക്കാനുള്ള അവകാശം നമ്മള്‍ സംഭരിക്കുന്നത്. ഈ അടിസ്ഥാനപരമായ പ്രസ്താവനയില്‍നിന്ന്, സ്ത്രീയുടെയും പുരുഷന്റെയും കടമകളെ നിര്‍വചിക്കുന്നതും, എല്ലാ അവകാശങ്ങളെയും അതിനനുരൂപമായ ആദ്യം പ്രാവര്‍ത്തികമാക്കേണ്ടുന്ന കടമകളുമായി പരസ്പരം ബന്ധിപ്പിക്കുന്നതും ചിലപ്പോള്‍ എളുപ്പമായിരിക്കും. മറ്റെല്ലാ അവകാശങ്ങളും പോരാടിനേടാനുള്ളത്ര വിലപിടിച്ചതല്ലാത്ത അപഹരണം ആണെന്ന് കാണിക്കാനാവും.”

വിവരാവകാശത്തെ പേടിക്കുന്നതെന്തിന്? സുതാര്യത ഇരുമ്പ് മറക്കുള്ളിലാവരുത്‌

1947ഡിസംബറില്‍ പ്രസിദ്ധീകരിച്ച പല ഇംഗ്ലീഷ് ഭാഷാ ദിനപത്രങ്ങളിലും ഈ പ്രസ്താവന മുന്‍പേജില്‍ത്തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, ആരാണ് ശരിയേതെന്ന് തീരുമാനിക്കുന്നത്? തന്റെ അഴിമതിപ്രവര്‍ത്തനങ്ങള്‍ മറച്ചുവെക്കാന്‍ ആഗ്രഹിക്കുന്ന ഒരു പൊതു ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥക്കോ, അവരെ തുറന്നുകാട്ടാനുള്ള പൌരന്മാരുടെ വിവരാവകാശപ്രവര്‍ത്തനങ്ങള്‍ “ശരിയായി പ്രവര്‍ത്തിക്കുന്ന”തിന്റെ ഉദാഹരണമാവണമെന്നില്ല. പാര്‍ലമെന്റിനകത്തോ പുറത്തോ ശിലാമയമായ നിശ്ശബ്ദതയിലുടെയോ, പൌരന്മാരുടെയും സംഘങ്ങളുടെയും നിയമവിരുദ്ധമോ ക്രമവിരുദ്ധമോ അല്ലാത്ത പെരുമാറ്റത്തെപോലും നിര്‍ണ്ണയിക്കാനും നിയന്ത്രിക്കാനും വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിക്കുന്ന കടുംപിടുത്തമുള്ള ഗ്രൂപ്പുകളെ അനുവദിക്കുന്നതിലൂടെ, “ശരിയായ പ്രവര്‍ത്തനം” എന്താണെന്ന് ഒരു ഭൂരിപക്ഷ ഭരണകൂടം തീരുമാനിക്കുന്നതാണ് കൂടുതല്‍ അപകടമായത്.

മോദിയുടെ വിദ്യാഭ്യാസ യോഗ്യത; കേസില്‍ വിവരാവകാശ പ്രവര്‍ത്തകരുടെ ഇടപെടല്‍ ശരി; ഡല്‍ഹി സര്‍വ്വകലാശാല പ്രതികരിക്കണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍