UPDATES

വാരണാസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ തമിഴ്‌നാട്ടിലെ 111 കര്‍ഷകര്‍

ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച കര്‍ഷകരാണ് മത്സരിക്കാന്‍ ഒരുങ്ങുന്നത്.

വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കന്‍ തമിഴ്‌നാട്ടിലെ 111 കര്‍ഷകര്‍. ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച കര്‍ഷകരാണ് മത്സരിക്കാന്‍ ഒരുങ്ങുന്നത്. നാഷണല്‍ സൗത്ത് ഇന്ത്യന്‍ റിവേഴ്‌സ് ഇന്റര്‍ ലിങ്കിംഗ് ഫാര്‍മേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് അയ്യാകണ്ണ് ആണ് ഇക്കാര്യം അറിയിച്ചത്.

കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്തുക അടക്കമുള്ള ആവശ്യങ്ങള്‍ ബിജെപിയുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താന്‍ പ്രേരിപ്പിക്കുകയാണ് തങ്ങളെന്ന് കര്‍ഷകര്‍ പിടിഐയോട് പറഞ്ഞു. 2017ല്‍ 100 ദിവസത്തോളം തമിഴ് കര്‍ഷകര്‍ ഡല്‍ഹിയില്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടികളുമായും എലികളുമായാണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

ഞങ്ങളുടെ ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് അവര്‍ പ്രകടനപത്രികയില്‍ ഉറപ്പ് നല്‍കിയാല്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കും. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കര്‍ഷകരും തങ്ങളെ പിന്തുണക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു.

ഞങ്ങളുടെ ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് അവര്‍ പ്രകടനപത്രികയില്‍ ഉറപ്പ് നല്‍കിയാല്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കും. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കര്‍ഷകരും തങ്ങളെ പിന്തുണക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദിയും ബിജെപിയും ഞങ്ങള്‍ക്ക് പല വാഗ്ദാനങ്ങളും തന്നിരുന്നു. ഇപ്പോളും മോദിയും ബിജെപിയും തന്നെയാണ് ഭരിക്കുന്നത്. എന്നാല്‍ അഞ്ച് വര്‍ഷമായിട്ടും ഞങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല – അയ്യാക്കണ്ണ് പറഞ്ഞു.

വാരണാസിയിലേയ്ക്ക് 300 ടിക്കറ്റുകള്‍ ബുക്ക് ചെയ്തതായി കര്‍ഷക നേതാവ് പറഞ്ഞു. തിരുവണ്ണാമലൈ, തിരുച്ചിറപ്പള്ളി ജില്ലകളില്‍ നിന്നുള്ള കര്‍ഷകരാണ് കൂടുതലായും സംഘത്തിലുണ്ടാവുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍