UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൺകുടിലിൽ കർഷകൻ പൂജിച്ചിരുന്നത് 112 മൂർ‌ഖന്മാരെ

പാമ്പിൻകുഞ്ഞുങ്ങളെല്ലാം രണ്ടോ മൂന്നോ ദിവസം മാത്രം പ്രായമുള്ളവയാണ്.

ബിജയ് ഭുയാൻ എന്ന കർഷകൻ തന്റെ മൺകുടിലിൽ പൂജിച്ചു വന്നിരുന്ന 112 മൂർഖൻമാരെ വനംവകുപ്പധികൃതർ പിടിച്ചെടുത്തു. ഓഡീഷയിലെ ഭദ്രക് എന്ന സ്ഥലത്താണ് സംഭവം.

ആണും പെണ്ണുമായ രണ്ട് വളര്‍ച്ചയെത്തിയ മൂർഖന്മാരും 110 കുട്ടികളുമാണ് കുടിലിലുണ്ടായിരുന്നത്. ഇരുപത് പാമ്പിൻമുട്ടകളും കണ്ടെടുത്തു.

പാമ്പിൻകുഞ്ഞുങ്ങളെല്ലാം രണ്ടോ മൂന്നോ ദിവസം മാത്രം പ്രായമുള്ളവയാണ്. വളർച്ചയെത്തിയ പാമ്പുകൾക്ക് 2.10 മീറ്ററോളം നീളമുണ്ട്.

പാമ്പുകളെയെല്ലാം കാട്ടിൽ അഴയുടെ സ്വാഭാവിക ആവാസകേന്ദ്രങ്ങളിൽ തുറന്നു വിടുമെന്ന് ഫോറസ്റ്റ് ഓഫീസർ അംലാൻ നായക് അറിയിച്ചു.

പാമ്പു പിടിത്തക്കാരനായ എസ്‌കെ മിർ‌സയാണ് പാമ്പുകളെയും കുഞ്ഞുങ്ങളെയും പിടികൂടി കാട്ടിലെത്തിക്കാൻ വനംവകുപ്പുദ്യോഗസ്ഥരെ സഹായിച്ചത്. ബിജയ് ഭുയാൻ പാമ്പിനെ വളർത്തി വന്നിരുന്ന വീടിന്റെ ഉടമയാണ് സംഭവം ശ്രദ്ധയിൽ പെട്ടതോടെ വനംവകുപ്പിനെ വിവരമറിയിച്ചത്.

വീടിന്റെ മുറികളിലൊന്നില്‍ ഉറുമ്പിൻപുറ്റ് ഉണ്ടായിരുന്നു. ഇവയിൽ പാമ്പുകളെത്തുകയും ബിജയ് ഭുയാൻ അവയെ പരിപാലിക്കുകയുമായിരുന്നു. പാമ്പുകൾക്ക് ദിവസവും പാൽ കൊടുക്കുന്ന പരിപാടിയും ബിജയ് ഭുയാനുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍