UPDATES

വായിച്ചോ‌

അന്താരാഷ്‌ട്ര മനുഷ്യവികസന സൂചികയില്‍ ഇന്ത്യയ്ക്ക് 131ാം സ്ഥാനം

188 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് യുഎന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 2014ലിലും മനുഷ്യവികസന സൂചികയില്‍ ഇന്ത്യയ്ക്ക് 131-ാം സ്ഥാനമായിരുന്നു.

മനുഷ്യവികസന സൂചികയില്‍ ഇന്ത്യയ്ക്ക് 131 സ്ഥാനം മാത്രമാണെന്ന് ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തെക്കന്‍ ഏഷ്യയിലെ അയല്‍ക്കാരായ പാകിസ്ഥാന്‍, ഭൂട്ടാന്‍, നേപ്പാള്‍ എന്നിവയ്ക്ക് ഒപ്പം മാത്രമാണ് ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്ഘടന എന്ന് അവകാശപ്പെടുന്ന ഇന്ത്യയുടെ സ്ഥാനം. തൊട്ടു മുന്‍വര്‍ഷത്തെ റാങ്കിംഗിനെ അപേക്ഷിച്ച് ഒരു മുന്നേറ്റവും ഇക്കാര്യത്തില്‍ നടത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല.

188 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് യുഎന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 2014ലിലും മനുഷ്യവികസന സൂചികയില്‍ ഇന്ത്യയ്ക്ക് 131-ാം സ്ഥാനമായിരുന്നു. എന്നാല്‍ 2014-15ലെ കണക്കുകള്‍ പ്രകാരം 63 ശതമാനം ഇന്ത്യക്കാരും തങ്ങളുടെ നിലവിലെ സാഹചര്യങ്ങളില്‍ തൃപ്തരാണ്. ‘ഇടത്തരം മനുഷ്യ വികസനമുള്ള’ രാജ്യങ്ങളുടെ വിഭാഗത്തിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബംഗ്ലാദേശ്, ഭൂട്ടാന്‍, പാകിസ്ഥാന്‍, കെനിയ, മ്യാന്‍മര്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളും ഈ വിഭാഗത്തിലാണുള്ളത്.

പൊതുപരിപാടികളിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് വരുമാനം ഉല്‍പാദിപ്പിക്കുന്നതിലൂടെ ദാരിദ്രം കുറയ്ക്കുന്നതിനും ഭൗതീക അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഉത്തമമാണെന്നും ഇന്ത്യയിലെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ബംഗ്ലാദേശിലെ ഗ്രാമീണ തൊഴിലവസര സൃഷ്ടിയും ഇക്കാര്യത്തില്‍ അനുകരണീയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1990കള്‍ക്ക് ശേഷം മനുഷ്യ വികസന സൂചിക വളരെ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പുരോഗതി അസമത്വം നിറഞ്ഞതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകള്‍ക്കും തദ്ദേശീയ ജനവിഭാഗങ്ങള്‍ക്കും ഗോത്ര ന്യൂനപക്ഷങ്ങള്‍ക്കും എതിരെയുള്ള വിവേചനമാണ് ഇതിന് പ്രധാന കാരണമെന്നും ചൊവ്വാഴ്ച സ്‌റ്റോക്‌ഹോമില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

വായനയ്ക്ക്: https://goo.gl/vMeRkn

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍