UPDATES

ട്രെന്‍ഡിങ്ങ്

പ്രളയം: കർണാടകത്തിൽ 17ഉം മഹാരാഷ്ട്രയിൽ 27ഉം മരണം; ആന്ധ്രയിലും ഗോവയിലും പേമാരി തുടരുന്നു

വ്യാഴാഴ്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രളയക്കെടുതികൾ ഹെലികോപ്റ്ററിൽ നിരീക്ഷിച്ചു.

കർണാടകത്തിലെ ബെൽഗാവി, ബേഗൽകോട്ട്, വിജയപുര തുടങ്ങിയ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ചാർമാഡി ചുരത്തിലടക്കം നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ഗതാഗത സംവിധാനങ്ങളെല്ലാം താറുമാറായിരിക്കുകയാണ്. അതേസമയം മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ വെള്ളപ്പൊക്കം ബാധിച്ച മേഖലകളിൽ സന്ദർശനം നടത്തി. കഴിഞ്ഞദിവസം കാബിനറ്റ് വിപുലീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി യെദ്യൂരപ്പ ഡൽഹിയിലായിരുന്നു. ഇത് വ്യാപകമായ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.

ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം 44,000 പേരെ പ്രളയബാധിത താലൂക്കുകളിൽ നിന്നും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇതിൽ 40,180 പേരും ബെലഗാവി ജില്ലയിൽ നിന്നുള്ളവരാണ്. സംസ്ഥാന ദുരന്ത പ്രതികരണ സേന, ദേശീയ ദുരന്ത പ്രതികരണ സേന, സൈന്യം എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. കബനി ഡാം നിറഞ്ഞൊഴുകുന്നതിനാൽ മൈസൂർ-നഞ്ചൻഗോഡ് റോഡ് അടച്ചു.

ആകെ ഒമ്പത് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ ആറുപേർ ബെലഗാവിയിലാണ്. രണ്ട് പേർ ഉത്തര കന്നഡയിലും.

രണ്ട് ലക്ഷം പേരെയാണ് മഹാരാഷ്ട്രയിൽ ഒഴിപ്പിച്ചിട്ടുള്ളത്. ഇന്നലെ വൈകീട്ടു വരെയുള്ള കണക്കാണിത്. വിവിധ രക്ഷാദൗത്യ ഏജൻസികളുടെ 43 ടീമുകളാണ് രക്ഷാപ്രവർത്തനത്തിനുള്ളത്. 28,199 വളർത്തുമൃഗങ്ങളെയും രക്ഷിച്ചിട്ടുണ്ട്. കോലാപൂരിൽ നിന്ന് ദുരന്തപ്രതികരണ സേന 3500 പേരെ രക്ഷിച്ചു.

സംസ്ഥാനത്ത് പ്രളയക്കെടുതിയിൽ 27 പേർ മരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. വ്യാഴാഴ്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രളയക്കെടുതികൾ ഹെലികോപ്റ്ററിൽ നിരീക്ഷിച്ചു.

ആന്ധ്രപ്രദേശിൽ ഇതുവരെ 20,000 പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ശ്രീകാകുളം ജില്ലയിലാണ് പ്രളയസമാനമായ സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന ദുരന്ത പ്രതികരണ സേനകൾ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിട്ടുണ്ട്. രണ്ട് നദികളുടെ തീരങ്ങളിലാണ് വെള്ളം കയറിയിരിക്കുന്നത്. അതിനിടെ ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗന്മോഹൻ റെഡ്ഢി ഈ സമയങ്ങളിൽ ഡൽഹിയിൽ രാഷ്ട്രീയ ചർച്ചകളിലാണെന്ന വിവാദം ഉയർന്നിട്ടുണ്ട്.

ഗോവയിലും കടുത്ത മഴക്കെടുതി തുടരുകയാണ്. താഴ്ന്നു കിടക്കുന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍