UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോച്ചിങ്ങ് സെന്ററിലെ തീപിടിത്തം: മരണം 19 ആയി, ഭൂരിഭാഗവും 17 വയസിൽ താഴെയുള്ളവർ

സൂറത്തിലെ സാര്‍ത്ഥന മേഖലയിലുള്ള തക്ഷശില കോംപ്ലക്സ് കെട്ടിടത്തിന്റെ രണ്ട് നിലകളിലാണ് തീ പിടിത്തമുണ്ടായത്.

ഗുജറാത്തിലെ സൂറത്തിലുള്ള കോച്ചിംഗ് സെന്റർ കെട്ടിടത്തിൽ വെള്ളിയാഴ്ച വൈകീട്ടുണ്ടായ തീ പിടിത്തത്തില്‍ മരിച്ച വിദ്യാർത്ഥികളുടെ എണ്ണം 19 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റു. തീയില്‍ നിന്ന് രക്ഷപ്പെടാനായി കെട്ടിടത്തില്‍ നിന്ന് ചാടിയവരാണ് പരിക്കേറ്റവരിൽ ഭുരിഭാഗവും. സൂറത്തിലെ സാര്‍ത്ഥന മേഖലയിലുള്ള തക്ഷശില കോംപ്ലക്സ് കെട്ടിടത്തിന്റെ രണ്ട് നിലകളിലാണ് തീ പിടിത്തമുണ്ടായത്.

അതേസമയം, 14നും 17നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. കെട്ടിടത്തിൽ തീ പടരുമ്പോൾ 50 മുതൽ 60 പേർ വരെ കോച്ചിങ്ങ് സെന്ററില്‍ ഉണ്ടായിരുന്നു. രക്ഷപ്പെടാനായി ജനൽ വഴി പുറത്തേക്ക‌്ചാടിയ ഏഴു കുട്ടികളിൽ ഒരാൾ മരിച്ചു. മറ്റുള്ളവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സൂറത്തിലെ അപകടത്തില്‍ ഇരകളായവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്ക് ചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഗുജറാത്ത് സര്‍ക്കാരിനോടും പ്രാദേശിക ഭരണകൂടത്തോടും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നും പ്രധാനമന്ത്രി പറഞ്ഞു. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും രംഗത്തെത്തി.  അതിനിടെ മരിച്ചവരുടെ കുടുംബത്തിന‌് സംസ്ഥാന സർക്കാർ നാല‌് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മാളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും സർക്കാർ നിർദേശിച്ചു.

തീപിടിത്തത്തിനു പിന്നിലെ കാരണം വ്യക്തമല്ല, ഷോര്‍ട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ ഉടമകൾ ഒളിവിലാണെന്നും പൊലീസ‌് പറഞ്ഞു. വേഗത്തിൽ തീപരുന്ന വസ്തുക്കൾ ഉപയോഗിച്ചായിരന്നു കെട്ടിടത്തിന്റെ മേൽക്കുര. ഇത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. കെട്ടിടത്തിൽ അടിയന്തിര സുരക്ഷാ മാർഗ്ഗങ്ങൾ ഉണ്ടാവാതിരുന്നത് പ്രശ്നം ഗുരുതരമാക്കി.  20 ഓളം അഗ്നിശമനാ യൂനിറ്റുകളുടെ പ്രവർത്തനത്തിലൂടെയാണ് തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കിയതെന്നും അധികൃതർ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി രാജി വയ്ക്കുമോ? നിര്‍ണായക പ്രവര്‍ത്തകസമിതി യോഗം ഇന്ന്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍