UPDATES

2.8 കോടി ഗ്രാമീണ സ്ത്രീകള്‍ക്ക് തൊഴില്‍ നഷ്ടമായി: ആറ് വര്‍ഷത്തെ കണക്കുമായി എന്‍എസ്എസ്ഒ റിപ്പോര്‍ട്ട്‌

എന്‍എസ്എസ്ഒയുടെ പിരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ (പിഎല്‍എഫ്എസ്) ആണ് ഇക്കാര്യം പറയുന്നത്. സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിടാതെ പൂഴ്ത്തിവച്ചത് വിവാദമായിരുന്നു.

2011-12 മുതല്‍ ഏതാണ്ട് 2.8 കോടി സ്ത്രീകള്‍ക്ക് തൊഴില്‍ നഷ്ടമായെന്ന് എന്‍എസ്എസ്ഒ (നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസ്) റിപ്പോര്‍ട്ട്. 2004-05 മുതല്‍ അഞ്ച് കോടിയിലധികം ഗ്രാമീണ സ്ത്രീകള്‍ തൊഴില്‍ വിപണിക്ക് പുറത്താണ്. ദ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് സ്ത്രീകളുടെ തൊഴില്‍പങ്കാളിത്തത്തില്‍ ഏഴ് ശതമാനം ഇടിവാണ് 2011-12ല്‍ രേഖപ്പെടുത്തിയത്. എന്‍എസ്എസ്ഒയുടെ പിരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ (പിഎല്‍എഫ്എസ്) ആണ് ഇക്കാര്യം പറയുന്നത്. സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിടാതെ പൂഴ്ത്തിവച്ചത് വിവാദമായിരുന്നു.

15 മുതല്‍ 59 വരെ പ്രായക്കാരെയാണ് സര്‍വേയ്ക്കായി പരിഗണിച്ചിരിക്കുന്നത്. 2004-05ല്‍ 49.4 ശതമാനമായിരുന്ന സ്ത്രീ തൊഴില്‍ പങ്കാളിത്തം 2011-12ല്‍ 35.8 ആയും 2017-18ല്‍ 24.6 ആയും കുറഞ്ഞു. പൊതുവെ ഇടിയുന്ന തൊഴില്‍ വിപണിയില്‍ പുരുഷമേധാവിത്തമാണ് ഉണ്ടാകുന്നതെന്നും സ്ത്രീകള്‍ പിന്നോട്ട് പോവുകയാണെന്നും എന്‍എസ്എസ്ഒ പറയുന്നു. ഗ്രാമങ്ങളിലെ പ്രതികൂല സാമൂഹ്യ സാഹചര്യങ്ങള്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം കുറക്കുന്നുണ്ട്. നേരത്തെ താരതമ്യേന കൂടുതല്‍ സ്വതന്ത്രരായിരുന്നു ഗ്രാമീണ സ്ത്രീകള്‍ എന്ന വിലയിരുത്തല്‍ ശക്തമാണ്.

നഗരങ്ങളുടെ കേസെടുത്താല്‍ 2017-18ല്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തില്‍ മൊത്തം നേരിയ വര്‍ദ്ധനയുണ്ടായിട്ടുണ്ട് – 0.4 ശതമാനം. 12 ശതമാനം കൂടുതല്‍ സ്ത്രീകള്‍ തൊഴിലന്വേഷണകരായി രംഗത്തെത്തി. 2011-12നെ അപേക്ഷിച്ച് സ്ഥിരം വരുമാനമുള്ള ജോലികള്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. നഗര മേഖലയില്‍ ഇത് 9.6 ശതമാനമാനം വര്‍ദ്ധനവാണ്. കൂടുതലായി 20 വേണ്ടത് തൊഴിലുണ്ടായിരിക്കുന്നു. ഗ്രാമീണ മേഖലയില്‍ 4.9 ശതമാനം. 15 ലക്ഷം കൂടുതല്‍ തൊഴിലുകള്‍. കാര്‍ഷികേത അസംഘടിത മേഖലയിലെ നഗര സ്ത്രീ തൊഴിലാളികള്‍ – മാനുഫാക്ചറിംഗ്, ഗാര്‍മെന്റ്‌സ്, പേപ്പര്‍, വുഡ്, സ്്‌ട്രോ പ്രോഡക്ട്‌സ് തുടങ്ങിയ നിര്‍മ്മാണ മേഖലകളില്‍ – ഗണ്യമായി കുറഞ്ഞു. 13.6 ശതമാനം ഇടിവ്. ഗ്രാമീണ മേഖലയില്‍ 63.6 ശതമാനത്തില്‍ നിന്ന് 51 ശതമാനമായി കുറഞ്ഞു. തൊഴില്‍ദാതാക്കള്‍ ചിലവ് ചുരുക്കലിനെ പറ്റി ആലോചിക്കുമ്പോള്‍ സ്ത്രീ തൊഴിലാളികളെയാണ് ആദ്യം ഒഴിവാക്കുന്നത്. ©

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍