UPDATES

ട്രെന്‍ഡിങ്ങ്

പാര്‍ട്ടി തലപ്പത്ത് ഗുജറാത്തില്‍ നിന്നുള്ള ഗുണ്ടകള്‍, മോദി പ്രചാരമന്ത്രി, നേതൃത്വത്തെ പരിഹസിച്ച ബിജെപി നേതാവ് പുറത്ത്

ഐപി സിംഗിന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അസംഗഢില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയാകാമെന്ന വാഗ്ദാനം നല്‍കിയിട്ടുണ്ട്.

ബിജെപിയുടെ തലപ്പത്ത് ഗുജറാത്തിലെ രണ്ടു കൊള്ളക്കാരാണെന്ന് പരാമര്‍ശം നടത്തിയതിന് ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന ബിജെപി നേതാവിനെ പുറത്താക്കി. ബിജെപി വക്താവ് ഐ പി സിങ്ങിനെയാണ് സംസ്ഥാനാധ്യക്ഷന്റെ നിര്‍ദേശപ്രകാരം ആറുവര്‍ഷത്തേക്ക് പുറത്താക്കിയത്. അമിത് ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ വിവാദപരമായ പല പരാമര്‍ശങ്ങളും സോഷ്യല്‍ മീഡിയ കുറിപ്പുകളും ഐപി സിങ് തുടര്‍ച്ചയായി നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ പുറത്താക്കിയത്.

ഐപി സിങിന്റെ ട്വീറ്റുകള്‍

‘ഞാനൊരു ധാര്‍മ്മികതയുള്ള ക്ഷത്രീയ കുടുംബത്തില്‍ നിന്നുള്ളതാണ്. രാജ്യത്തിന്റെ ഹിന്ദി ഹൃദയഭൂമി കീഴടക്കി രണ്ട് ഗുജറാത്തി കൊള്ളക്കാര്‍ അഞ്ച് വര്‍ഷമായി ഹിന്ദി സംസാരിക്കുന്ന ജനങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്.’

‘ഗുജറാത്തിന്റെ സമ്പദ്‌വ്യവസ്ഥയെക്കാള്‍ ആറുമടങ്ങ് വലുതാണ് യുപിയുടേത്, ഈ സാഹചര്യത്തില്‍ അവര്‍ എന്തു വികസനം കൊണ്ടുവരാനാണ്.’

‘നമ്മള്‍ തിരഞ്ഞെടുത്തത് പ്രധാനമന്ത്രിയെയാണോ? അതോ പ്രചാര്‍ മന്ത്രിയെയാണോ? ടീഷര്‍ട്ടും ചായക്കപ്പും വില്‍ക്കുന്നത് രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ചേര്‍ന്നതാണോ?’

‘ആശയങ്ങളിലൂടെ ജനഹൃദയങ്ങളിലെത്തിയ പാര്‍ട്ടിയാണ് ബിജെപി. മിസ്ഡ് കോളിലൂടെയും ടീഷര്‍ട്ടുകളിലൂടെയും പ്രവര്‍ത്തകരെ സൃഷ്ടിക്കാനാവില്ല.’

തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തിയ ഐപി സിങ് തന്നെ പുറത്താക്കിയതിനെ തുടര്‍ന്ന് ട്വിറ്ററില്‍ കുറിച്ചത്, ‘എന്നോട് ക്ഷമിക്കൂ നരേന്ദ്രമോദിജീ! കണ്ണ് മൂടിക്കെട്ടി താങ്കളുടെ ചൗക്കീദാറായി (കാവല്‍ക്കാരന്‍) പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിയില്ല.’ എന്നാണ്.

ഐപി സിംഗിന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അസംഗഢില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയാകാമെന്ന വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കിലും ഔദ്യോഗിക വിശദീകരണങ്ങള്‍ എത്തിയിട്ടില്ല.

വേനൽചൂടും തെരഞ്ഞെടുപ്പ് ചൂടും ഒന്നിച്ച് വന്നാൽ പിന്നെ വാർത്തകൾക്കെങ്ങനെ ചൂട് പിടിക്കാതിരിക്കും. കൂടുതൽ വാർത്തകൾക്ക് അഴിമുഖം സന്ദർശിക്കൂ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍